ഒമാന്‍: വിദേശികളായ നിക്ഷേപകർക്ക് താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം നൽകി

ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് സ്വന്തമായി താമസ യൂണിറ്റുകള്‍ വാങ്ങാന്‍ മന്ത്രാലയം അനുവാദം നല്‍കി.

താമസ യൂണിറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇതിനായി റിയല്‍ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റില്‍ നിന്നും ആവശ്യമായ രേഖകള്‍ നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ടി വരും.

അപേക്ഷകര്‍ക്ക് രണ്ടുതരം കാര്‍ഡുകളാണ് ലഭിക്കുക. ഇതില്‍ ഫസ്റ്റ് റസിഡന്‍സ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതില്‍ കൂടുതലോ ഹൗസിങ് യൂണിറ്റുകള്‍ വാങ്ങുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കണം.

രണ്ടര ലക്ഷം റിയാലോ അതില്‍ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവര്‍ക്ക് സെക്കന്‍ഡ് ക്ലാസ് റസിഡന്‍റ് കാര്‍ഡാണ്
ലഭിക്കുക. വിദേശികള്‍ക്ക് സ്ഥലം കൈവശപ്പെടുത്താന്‍ ലൈസന്‍സുള്ള മേഖലകളില്‍ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകള്‍ക്ക് അനുവാദം ലഭിക്കുക .

ദ്വീപുകള്‍, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങള്‍, സുരക്ഷ, സൈനിക മേഖലകള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍, പുരാവസ്തു സാംസ്കാരിക പൈതൃകങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവ വിദേശികള്‍ക്ക് വാങ്ങാന്‍ കഴിയില്ല.

Next Post

ഒമാന്‍: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍

Fri Mar 11 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍ ഉള്ളതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ജോലി തേടുന്നവര്‍ക്ക് https://www.mol.gov.om/job എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അസിസ്റ്റന്റ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അക്കൗണ്ടന്റ്, കെമിസ്ട്രി അധ്യാപകര്‍, പ്രൊജക്‌ട് സൂപ്പര്‍ വൈസര്‍, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, കൊമേഴ്‌സ്യല്‍ പ്രൊമോട്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്‌

You May Like

Breaking News

error: Content is protected !!