യു.കെ: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് പൊതു ഇടങ്ങളില്‍ ജൂഡിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ പൊലീസ് കണ്ടെത്തുന്നത്.വീടിന്റെ വാതില്‍ പൊളിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും നാട്ടിലേക്ക് അവധിക്കു പോയ സമയത്താണ് ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജൂഡ് സെബാസ്റ്റ്യനും കുടുംബവും അയര്‍ലന്‍ഡിലെത്തിയത്. സിഗ്‌നാ കെയര്‍ നഴ്സിങ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാട്ടര്‍ഫോര്‍ഡിലെ ഫോക്സ് വുഡില്‍ താമസം തുടങ്ങിയത്. ഭാര്യ കൊല്ലം സ്വദേശിനിയായ ഫ്രാന്‍സീന ഫ്രാന്‍സിസ് വാട്ടര്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ആന്റു ജൂഡ് പടയാറ്റി (3) എലീശ ജൂഡ് പടയാറ്റി (2) എന്നിവരാണ് മക്കള്‍.

Next Post

കോഴിക്കോട്: വിവാഹ ഫോട്ടോ ഷൂട്ടിന് ബാംഗ്ലൂര്‍ യാത്ര, വരുന്നവഴിക്ക് പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്തിയില്ല പിന്തുടര്‍ന്ന് പിടികൂടി

Thu Sep 28 , 2023
Share on Facebook Tweet it Pin it Email കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്ബ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള […]

You May Like

Breaking News

error: Content is protected !!