കുവൈത്ത്: ആര്‍എസ്‌സി ജോര്‍ജിയ കമ്മിറ്റിക്ക്‌ അഭിവാദ്യം നേര്‍ന്ന് കുവൈറ്റ് ആര്‍എസ്‌സി

കുവൈറ്റ് സിറ്റി: മുപ്പത് വര്‍ഷമായി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ ആര്‍എസ്‌സി പുതുതായി രൂപം കൊടുത്ത ജോര്‍ജിയ ഘടകത്തിന് അഭിവാദ്യം നേര്‍ന്ന് കുവൈറ്റ് ആര്‍എസ്‌സി ഘടകം.

കേരള മുസ്‌ലിം ജമാഅത്തിന്‍റെ പ്രവാസി ഘടകമാണ് ആര്‍എസ്‌സി.

ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോ‌ട്‌ലെൻഡ്, ജര്‍മനി, മാല്‍ദീവ്സ്, ഈജിപ്ത്, അമേരിക്ക തുടങ്ങി പതിനഞ്ച് രാജ്യങ്ങളില്‍ ആര്‍എസ്‌സി പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ നിന്നും വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുന്ന വിദ്യാര്‍ഥി-യുവജനങ്ങളുടെ ധാര്‍മിക സാംസ്‌കാരിക ഉയര്‍ച്ച, പഠന-തൊഴില്‍ പരിശീലനം, വിവര സാങ്കേതിക വിദ്യ പരിചയം-പ്രദര്‍ശനം, കല-സാംസ്‌കാരിക മത്സരങ്ങള്‍, ഖുര്‍ആന്‍ പഠനം പരിശീലനം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്‌സി നടത്തുന്നത്.

തിബ് ലീസി – ലിബര്‍ട്ടി സ്‌ക്വയറില്‍ നടന്ന ജോര്‍ജിയ യൂത്ത് കണ്‍വീനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ ശാമില്‍ ഇര്‍ഫാനിയായിരുന്നു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുസ്തഫ ഇ.കെ കൈപമംഗലം, മുഹമ്മദലി പരപ്പന്‍പൊയില്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍എസ്‌സി ജോര്‍ജിയ ഭാരവാഹികള്‍: ബഷീര്‍ കുന്നംകുളം (ചെയര്‍മാന്‍), കാമില്‍ തളിപ്പറമ്ബ് (ജനറല്‍ സെക്രട്ടറി), ഹാഫിസ് സമീല്‍ ചെറുകുന്ന് (എക്‌സിക്യൂട്ടീവ് സെക്രട്ടറി), മുഹമ്മദ് റസ്മില്‍ മട്ടന്നൂര്‍ (സംഘടന),

മുഹമ്മദ് മുസ്തഫ മാട്ടൂല്‍ (ഫിനാന്‍സ്), ശാഹുല്‍ തളിപ്പറമ്ബ് (മീഡിയ), മുനവ്വിര്‍ കൂത്തുപറമ്ബ് (കലാലയം), അലിഫ് ഷാ ചേപ്പാട് (വിസ്ഡം).

Next Post

യു.കെ: മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയ സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ

Mon Jul 3 , 2023
Share on Facebook Tweet it Pin it Email വൈക്കം സ്വദേശിനിയും യുകെയിലെ കെറ്ററിങ്ങില്‍ നഴ്‌സുമായിരുന്ന അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ. 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാ ശിക്ഷ പ്രഖ്യാപിച്ചു. ക്രൂരതയ്ക്ക് ശിക്ഷ ലഭിച്ച സജുവിന് പ്രായം 52 വയസ്. ജയില്‍ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ 92 വയസ്സാകും.വളരെ വൈകി 42 വയസില്‍ […]

You May Like

Breaking News

error: Content is protected !!