യു.കെ: മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയ സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ

വൈക്കം സ്വദേശിനിയും യുകെയിലെ കെറ്ററിങ്ങില്‍ നഴ്‌സുമായിരുന്ന അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ. 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാ ശിക്ഷ പ്രഖ്യാപിച്ചു. ക്രൂരതയ്ക്ക് ശിക്ഷ ലഭിച്ച സജുവിന് പ്രായം 52 വയസ്. ജയില്‍ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ 92 വയസ്സാകും.
വളരെ വൈകി 42 വയസില്‍ വിവാഹിതനായ പ്രതിക്ക് 15 വയസോളം പ്രായം കുറഞ്ഞ ഭാര്യയെ സംശയം ഉണ്ടായതാണ് കൊലയിലേക്കു നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തി. ഭാര്യ അഞ്ജുവിന് ആരോ മെസേജുകള്‍ അയക്കുന്നുവെന്നും ഇമെയില്‍ മുഖേനെയും അവിഹിത ബന്ധം ഉണ്ടെന്നും ഒക്കെയാണ് പ്രതി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. മാത്രമല്ല കൊല നടത്തിയ വേളയില്‍ അഞ്ജുവിന്റെ നിസ്സഹായാവസ്ഥയോടെയുള്ള നിലവിളി പോലും പ്രതി ശബ്ദ സന്ദേശമായി റെക്കോര്‍ഡ് ചെയ്ത മാനസികാവസ്ഥയും കോടതി പരിഗണിച്ചതായി പറയപ്പെടുന്നു. ഈ വോയ്‌സ് റെക്കോര്‍ഡ് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയതില്‍ അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന മക്കളുടെ നിലവിളി പോലും വളരെ കൃത്യമാണ്. ആ ഘട്ടത്തില്‍ മക്കളോട് അടങ്ങിയിരിക്കാന്‍ സജു ആക്രോശിക്കുന്നതും വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രവാസ മലയാളി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു വൈക്കം സ്വദേശിനിയായ അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും സാജു കൊലപ്പെടുത്തിയത്. നീണ്ട കാലം ഗള്‍ഫില്‍ ജീവിച്ച ശേഷം യുകെയില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും അരുംകൊല സംഭവിക്കുക ആയിരുന്നു. നാട്ടില്‍ മുത്തച്ഛനെയും മുത്തശ്ശിയേയും ഒപ്പം കഴിഞ്ഞിരുന്ന കുട്ടികള്‍ മാസങ്ങള്‍ മാത്രമാണ് കൊലയ്ക്ക് മുന്‍പായി അമ്മയ്‌ക്കൊപ്പം ജീവിച്ചത്. നഴ്സ് ആയ അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം ബ്രിട്ടീഷ് ജനതയെയും ഏറെ വിഷമിപ്പിച്ച ദാരുണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

Next Post

ഒമാന്‍: ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികള്‍ക്ക് വിലക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്

Wed Jul 5 , 2023
Share on Facebook Tweet it Pin it Email ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ പ്രവാസികള്‍ക്ക് വിലക്കില്ലെന്ന് റോയല്‍ ഒമാൻ പൊലീസ് വ്യക്തമാക്കി. കുടുംബ വിസയിലുള്ളവര്‍ക്ക് മാത്രമേ ഇത്തരം വാഹനം രജിസ്റ്റര്‍ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി റോയല്‍ ഒമാൻ പൊലീസ് എത്തിയിരിക്കുന്നത്.എല്ലാ പ്രവാസികള്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ കഴിയുന്നതാണെന്ന് ആര്‍.ഒ.പി ട്വീറ്റ് ചെയ്തു.

You May Like

Breaking News

error: Content is protected !!