ഒമാന്‍: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് പിടിക്കൂടി

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാൻ പൊലീസ് പിടിക്കൂടി. ആറ് ദശലക്ഷത്തിലധികം ‘ക്യാപ്റ്റഗണ്‍’ മയക്കുമരുന്ന് ഗുളികളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

കര-കടല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ കടത്തിയ മയക്ക് മരുന്ന് ഗുളികള്‍ സൗദി അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും ചെറുക്കുന്നതിനുള്ള റോയല്‍ ഒമാൻ പൊലീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷൻ പിടിക്കൂടിയത്.

കയറ്റുമതി ചെയ്യാനായി വിവിധ ഒളിത്താവളങ്ങളില്‍ ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏറെ വിദഗ്ധമായാണ് സംഘം ഗുളികകള്‍ കടത്തിയിരുന്നത്. എന്നാല്‍, മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും ചെറുക്കുന്നതിനുള്ള റോയല്‍ ഒമാൻ പൊലീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷൻറെയും സൗദി അധികൃതരുടെയും മികച്ച നിരീക്ഷണത്തിൻറെ ഫലമായി സംഘത്തെ വലയിലാക്കുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Next Post

കുവൈത്ത്: കുവൈത്തില്‍ നിയമ ലംഘനം നടത്തിയ 40 പ്രവാസികള്‍ അറസ്റ്റില്‍

Thu Jun 22 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്ന് 40 പ്രവാസികള്‍ അറസ്റ്റിലായി. സെവില്ലെയില്‍ തൊഴിലാളികളുടെ വിതരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഓഫീസ് അടച്ചുപട്ടി. ഇവിടെ 16 പ്രവാസികള്‍ താമസ തൊഴില്‍ ചട്ടം ലംഘിച്ച്‌ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തി.

You May Like

Breaking News

error: Content is protected !!