ഒമാന്‍: ഒമാനില്‍ സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഒമാനില്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ പത്ത്, 12 ക്ലാസ് പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിക്കും. പെയിന്‍റിങ്, മ്യൂസിക് തുടങ്ങിയ പാഠ്യാനുബന്ധ വിഷയങ്ങളുടെ പരീക്ഷകളാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുക. തിങ്കളാഴ്ച മുതലാണ് പാഠ്യ വിഷയങ്ങളുടെ പരീക്ഷകള്‍ തുടങ്ങുന്നത്.

തിങ്കളാഴ്ച പത്താം ക്ലാസിന് അറബി, മലയാളം അടക്കമുള്ള വിഷയങ്ങളും 12ാം ക്ലാസിന് ഹിന്ദി പരീക്ഷയുമാണ് നടക്കുക. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 21നും 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ അഞ്ചിനും അവസാനിക്കും. ഈ വര്‍ഷത്തെ പരീക്ഷ കോവിഡിന് മുമ്ബുള്ള അതേരീതിയിലാണ് നടക്കുന്നത്. അതിനാല്‍ വിദ്യാര്‍ഥികള്‍ പഠനത്തില്‍ മുഴുകിയിരിക്കുകയാണ്. ഇവരെ സഹായിക്കാന്‍ രക്ഷിതാക്കളും ഉറക്കമിളച്ച്‌ രംഗത്തുണ്ട്. പാഠഭാഗങ്ങള്‍ മുഴുവന്‍ പരീക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ കുട്ടികള്‍ നല്ല ടെന്‍ഷനിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവര്‍ക്ക് പരീക്ഷ ഏറെ എളുപ്പമായിരുന്നു.

Next Post

കുവൈത്ത്: സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്

Wed Feb 15 , 2023
Share on Facebook Tweet it Pin it Email സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കുവൈത്ത് വാണിജ്യ മന്ത്രാലയം ഇളവ് വരുത്തി. കുവൈത്തില്‍ പഴയ ഹാള്‍മാര്‍ക്കിങ് മുദ്രകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെയ് 30 വരെ വില്‍ക്കുവാനും പ്രദര്‍ശിപ്പിക്കുവാനും അനുമതി നല്‍കുമെന്ന് വാണിജ്യ മന്ത്രലായം അറിയിച്ചു. പുതുക്കിയ തീരുമാനപ്രകാരം പഴയ ഹാള്‍മാര്‍ക്കിങ് മുദ്രകളുള്ള സ്വര്‍ണാഭരണങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ആഭരണത്തില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡാറ്റ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും മന്ത്രാലയം […]

You May Like

Breaking News

error: Content is protected !!