
പ്രവാസികള്‍ക്ക് പരമാവധി നേട്ടമുണ്ടാകാവുന്ന അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. പ്രത്യേകിച്ച് ഒമാനിലെ പ്രവാസികള്‍ക്ക്.നാട്ടിലോട്ട് ദാ….ഇപ്പോള്‍ പണം അയച്ചാല്‍ വന്‍ നേട്ടമുണ്ടാക്കാം.
പറഞ്ഞുവരുന്നത് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയില്‍ എത്തിയതോടെ ഒമാന്‍ റിയാല്‍ വിനിമയ നിരക്ക് കുതിച്ച് ഉയരുകയാണ്. ഇതില്‍ വലിയ സന്തോഷത്തിലാണ് ഒമാനിലെ പ്രവാസികള്‍. വിനിമയ നിരക്ക് ഉയരുന്നത് കാണുമ്ബോള്‍ പലരും നാട്ടിലേക്ക് പണം അയക്കും. വീട് പണി പൂര്‍ത്തിയാകത്തവരും, കടങ്ങള്‍ ഉള്ളവരും എല്ലാവരും ഈ സമയത്ത് പലപ്പോഴും കടം വാങ്ങി നാട്ടിലേക്ക് പണം അയക്കാറുണ്ട്.
കൊവിഡ് പ്രതിസന്ധി വന്നതുമുതല്‍ വലിയ തരത്തില്‍ സാമ്ബത്തിക പ്രയാസം അനുഭവിക്കുന്നവര്‍ ഇന്നും കരകയറിയിട്ടില്ല. പല കമ്ബനികളും ശമ്ബളം വെട്ടിക്കുറച്ചിരുന്നു. ചില കമ്ബനികള്‍ ഇതെന്നും ഇപ്പോഴും വര്‍ധിപ്പിച്ചിട്ടില്ല. വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികള്‍ വലിയ അനുഗ്രഹമായി ആണ് കാണുന്നത്.ഒമാന്‍ റിയാല്‍ വിനിമയ നിരക്ക് ഇപ്പോള്‍ 215 ലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.
ഇന്ത്യന്‍ രൂപയുടെ താഴ്ന്ന നിരക്ക് തന്നെയാണ് റിയാലിന്റെ മൃല്യം വര്‍ധിക്കാന്‍ കാരണമായത്. ഒരു റിയാലിന് 214.20 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ആയതിനാല്‍ ഇതേ നിരക്ക് തന്നെയായിരിക്കും, അല്ലെങ്കില്‍ ഒരു രൂപ കൂടാനും സാധ്യതയുണ്ട്. എന്തായാലും 214, 215 നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അന്താരാഷ്ട്ര പോര്‍ട്ടലായ എക്സ്.ഇ എക്ചേഞ്ചില്‍ ഒരു റിയാലിന് 214.90 രൂപ എന്ന നിരക്കാണ് അവര്‍ കാണിക്കുന്നത്.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൈക്കൊള്ളുന്ന നടപടികള്‍ കാരണം ആണ് ഡോളര്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം മാര്‍ച്ച് 16ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ റിയാലിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് പണം അയക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
