കുവൈറ്റ്‌: കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു

കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു.വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ കാരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഏഴംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ സംഘ യൂണിയന്‍ അറിയിച്ചു.

ഭക്ഷ്യ വിതരണ കമ്ബനികള്‍ യൂണിയന് നല്‍കിയ വിശദീകരണങ്ങള്‍ അന്വേഷണ സമിതി പരിശോധിക്കും. കുവൈത്തില്‍ ഭക്ഷ്യ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ആന്റ് ഫിഷ് റിസോഴ്‌സസ്, കുവൈറ്റ് ഫ്‌ളോര്‍ മില്‍സ് എന്നിവരുമായി സമിതി കൂടിക്കാഴ്ച നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി. ചിക്കന്റെയും മീനിന്റെയും മുട്ടയുടെയും വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്. പ്രാദേശിക വിപണിയിലും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളിലും വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Next Post

യു.കെ: ഇന്ത്യക്കാരന്‍ ബ്രിട്ടന്‍ ഭരിക്കുമോ?

Fri Oct 21 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ്സ് രാജിവെച്ചതോടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ വരുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കണ്‍സര്‍വേറ്റീവ് നേതാവും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിന് നറുക്കുവീഴാന്‍ സാധ്യതയേറെയാണ്. കണ്‍സര്‍വേറ്റീവ് നേതാക്കളായ സുവെല്ല ബ്രേവര്‍മാന്‍, പെന്നി മൊര്‍ഡോന്റ് എന്നിവര്‍ക്കും സാധ്യതയുണ്ട്. അതേസമയം, സുവെല്ല ബ്രേവര്‍മാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നയാളാണ്. കുടിയേറ്റ വിഷയത്തിലെ അവരുടെ […]

You May Like

Breaking News

error: Content is protected !!