കുവൈത്ത്: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ നിരോധിച്ചു

കുവൈറ്റ് സിറ്റി: പോളണ്ട്, ഹംഗറി, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ കുവൈറ്റ് നിരോധിച്ചു.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ് അതോറിറ്റി ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ നിരോധിച്ച്‌ ഉത്തരവിറക്കിയത്.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ ശുപാര്‍ശകളും ഈ രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പിന്തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റിയുടെ വക്താവ് തലാല്‍ അല്‍ ദൈഹാനി പറഞ്ഞു.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി എല്ലാ ചരക്കുകളും അവയുടെ തരം അനുസരിച്ച്‌ അതോറിറ്റിയിലെ മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്കുകള്‍ അതോറിറ്റിയുടെ ലാബില്‍ പരിശോധിക്കും. രോഗബാധ സ്ഥിരീകരിച്ചാല്‍ പക്ഷികളെയും മൃഗങ്ങളെയും സ്വന്തം ചെലവില്‍ കയറ്റുമതിക്കാര്‍ തിരികെ കൊണ്ടുപോകണമെന്നും അല്‍ ദൈഹാനി വ്യക്തമാക്കി.

Next Post

ഒമാനിൽ കോവിഡ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Wed Dec 1 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്∙ ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി . രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളും ശക്തമാണ്. സ്വദേശികളും വിദേശികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ നിര്‍ദ്ദേശം നല്‍കി .

You May Like

Breaking News

error: Content is protected !!