കുവൈത്ത്: സർക്കാർ മേഖലയിലും സ്വദേശി വൽക്കരണം

കുവൈത്ത് സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ‌പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ മാന്‍പവര്‍ അതോറിറ്റി.

പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ അതോറിറ്റിയിലെ ദേശീയ തൊഴില്‍ ‌വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതൈത ‌വ്യക്തമാക്കി.

സര്‍ക്കാര്‍ – സ്വകാര്യമേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ സംവരണത്തിന് നിശ്ചിത തോത് നിര്‍ണയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ‌ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും.

സാധ്യതകളെക്കുറിച്ച്‌ അധികൃതരുടെ സഹകരണത്തോടെ വിശദമായ പഠനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കുള്ള സംവരണ തോത് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു .

Next Post

ഒമാൻ: മി​ക​ച്ച ടൂ​റി​സം ഗ്രാ​മം - യു.​എ​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി മി​സ്ഫ​ത് അ​ൽ അ​ബ്രി​യീ​ൻ!

Sun Dec 5 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: യു​നൈ​റ്റ​ഡ്​ നേ​ഷ​ന്‍​സ്​ വേ​ള്‍​ഡ്​ ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (യു.​എ​ന്‍.​ഡ​ബ്ല്യു.​ടി.​ഒ) മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ങ്ങ​ളി​ലെ പ​ട്ടി​ക​യി​ല്‍ ഇ​ടം ​നേ​ടി മി​സ്ഫ​ത് അ​ല്‍ അ​ബ്രി​യീ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം ​സ്​​പെ​യി​നി​ലെ മ​ഡ്രി​ഡി​ല്‍ ന​ട​ന്ന യു​നൈ​റ്റ​ഡ് നേ​ഷ​ന്‍​സ് വേ​ള്‍​ഡ് ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​െന്‍റ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍ ഹം​റ വി​ലാ​യ​ത്തി​ലെ മി​സ്ഫ​ത്​ അ​ല്‍ അ​ബ്രി​യീ​ന്‍ ഗ്രാ​മ​ത്തി​ലേ​ക്ക് ഓ​രോ വ​ര്‍​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്. […]

You May Like

Breaking News

error: Content is protected !!