ഒമാന്‍: കാലാവസ്ഥാ വ്യതിയാനം ഒമാനില്‍ മത്സ്യലഭ്യത കുറയുന്നു

ഒമാന്‍: ഒമാനില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ മത്സ്യ ബന്ധന മേഖല ബാധിക്കുന്നു. തണുത്ത കാലാവസ്ഥയും മഴയും മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു.

ഇത്തരം കാലാവസ്ഥ കാരണം മീന്‍പിടിത്തക്കാര്‍ കടലില്‍ പോവാന്‍ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവുന്നുണ്ട്. പലയിടങ്ങളിലും കടലില്‍ പോവുന്നതിന് വിലക്കുമുണ്ട്.

സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാര്‍ക്കറ്റില്‍ കുറവാണ്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്ബോള്‍ ഇത്തരം മത്സ്യങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സര്‍ക്കാന്‍ നടപ്പാക്കാറുണ്ട്. മാത്രമല്ല ഒമാനില്‍ ചില ഇനം മീന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

Next Post

കുവൈത്ത്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത്

Sat Jan 28 , 2023
Share on Facebook Tweet it Pin it Email ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഫലസ്തീന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം രൂക്ഷമായത്. ഹീനമായ ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണം. കഴിഞ്ഞ വര്‍ഷം മാത്രം […]

You May Like

Breaking News

error: Content is protected !!