കുവൈത്ത്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത്

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഫലസ്തീന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം രൂക്ഷമായത്.

ഹീനമായ ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണം. കഴിഞ്ഞ വര്‍ഷം മാത്രം അമ്ബതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250 ലേറ ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ലോകത്ത് എല്ലായിടത്തും മനുഷ്യ രക്തത്തിന് ഒരേ പവിത്രതയാണ്. തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീനികളെ പൂര്‍ണമായി സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായും ഫലപ്രദമായും ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ ജെനിന്‍ ഫലസ്തീന്‍ ക്യാമ്ബിലേക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് അറബ് രാജ്യങ്ങള്‍ നോക്കിക്കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Next Post

യു.കെ: വിദേശ വിദ്യാര്‍ഥികളുടെ ജോലി സമയം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ പ്രധാനമന്ത്രി

Sat Jan 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പൂള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സര്‍വകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ 680,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ […]

You May Like

Breaking News

error: Content is protected !!