യു.കെ: ലണ്ടനില്‍ താമസിക്കുന്ന മലയാളി യുവാവ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 32 കാരന്റെ മൃതദേഹം ആദ്യം കണ്ടത് അമ്മ

കേരളപ്പിറവി ദിനത്തില്‍ യുകെയിലെ മലയാളികള്‍ ഉറക്കം ഉണര്‍ന്നത് ഒരു മരണ വാര്‍ത്ത കേട്ടുകൊണ്ടാണ്. 32 വയസ്സുകാരന്‍ കെവിന്‍ ജേക്കബിന്റെ മരണ വാര്‍ത്തയില്‍ മലയാളി സമൂഹം നടുങ്ങി. 32 വയസ്സുള്ള കെവിലിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലണ്ടനില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് കെവില്‍ ജേക്കബ് (32) എന്ന യുവാവ് മരണത്തിന് കീഴടങ്ങിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കട്ടിലില്‍ ഏക മകന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്. പിതാവ് അവധിയ്ക്ക് നാട്ടിലായിരിക്കെയാണ് കുടുംബത്തിന് അപ്രതീക്ഷിതമായ വിധി കാത്തിരുന്നത്. ബോക്സിങ്ങും ക്രിക്കറ്റും ജിമ്മും എല്ലാം ആസ്വദിച്ചിരുന്ന തികച്ചും ആരോഗ്യവാനായ കെവിലിന്റെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവില്‍. പഠനത്തിനുശേഷം ബിസിനസിലേക്ക് തിരിഞ്ഞ കെവില്‍ അച്ഛനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തിവരികയായിരുന്നു.

ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തുകയായിരുന്നു കെവില്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മ, വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കട്ടിലില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രിയില്‍ കെവില്‍ ഉപയോഗിച്ച ലാപ്ടോപ്പും മൊബൈലും ഉള്‍പ്പെടെ കട്ടിലില്‍ ഉണ്ടായിരുന്നു.

Next Post

ഒമാന്‍: വിസ മാറല്‍, അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിക്കും

Thu Nov 2 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ താമസ വിസയിലേക്ക് മാറണമെങ്കില്‍ രാജ്യത്തിനു പുറത്ത് പോകണമെന്ന നിയമം അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിക്കാൻ കാരണമാക്കും. ഇങ്ങനെ വിസ മാറുന്നവര്‍ ഒമാനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന യു.എ.ഇയില്‍ പോയി തിരിച്ചുവരാനാണ് ശ്രമിക്കുക. വിസ മാറാൻ നാട്ടിലും മറ്റും പോകുന്നത് ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ പലരും യു.എ.ഇ അതിര്‍ത്തി കടന്ന് തിരിച്ചുവരാനാണ് ശ്രമിക്കുക. നിലവില്‍ […]

You May Like

Breaking News

error: Content is protected !!