ഒമാൻ: തൊഴില്‍ നിയമ ലംഘനം – ഏഴുപേര്‍ പിടിയില്‍

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന്‍റെ നടപടികള്‍ കർശനമായി തുടരുന്നു. വാരാന്ത്യത്തില്‍ വടക്കൻ ബാത്തിനയിലെ സുഹാറില്‍ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധന കാമ്ബയിനില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു.

ഒമാനി ഇതര തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന.

മത്സ്യബന്ധനം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്ബത്ത് പര്യവേക്ഷണം ചെയ്യുന്നതിന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഫിഷറീസ് റിസർച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഒരു സർവേ നടത്തുന്നു. സുല്‍ത്താനേറ്റിലെ കടലില്‍ ലഭ്യമായ മത്സ്യ ജൈവവസ്തുക്കളെക്കുറിച്ചുള്ള കൃത്യമായ ഡേറ്റ നല്‍കല്‍, മത്സ്യ ഇനങ്ങളുടെ വലുപ്പം, വിതരണം, കാലാനുസൃതമായ സമൃദ്ധി തുടങ്ങിയവയൊക്കെ മനസ്സിലാക്കാനാണ് സർവേ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരത സംരക്ഷിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും ദേശീയ സർവേ ലക്ഷ്യമിടുന്നതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഫിഷറീസ് റിസർച്ച്‌ ഡയറക്ടർ ജനറല്‍ ഡോ ദാവൂദ് അല്‍ യഹ്യായ് വിശദീകരിച്ചു.

Next Post

ഒമാൻ: വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗീകരിച്ച മസ്കത്തിലെ പാര്‍പ്പിട മേഖലകളുടെ പട്ടികയായി

Wed Feb 28 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ റെസിഡൻഷ്യല്‍ സ്ട്രീറ്റുകള്‍ വാണിജ്യ പ്രവർത്തനങ്ങള്‍ക്കായി അംഗീകരിച്ചിട്ടുണ്ട്. ഇതിന്‍റെ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ വിലായത്തിലും വാണിജ്യപ്രവർത്തനങ്ങള്‍ അംഗീകരിച്ച പട്ടിക ചുവടെ കൊടുക്കുന്നു. സീബ് വിലായത്ത്: മസൂണ്‍ സ്ട്രീറ്റ്, അല്‍ബറകത്ത് സ്ട്രീറ്റ്, അല്‍ സുറൂർ സ്ട്രീറ്റ്, അല്‍ജാമിയ റൗണ്ട് എബൗട്ടിനെയും അല്‍ മവാലെ സൗത്തിലെ അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടിനെയും […]

You May Like

Breaking News

error: Content is protected !!