ഒമാന്‍: പ്രകൃതി ദുരന്തങ്ങളെ കുറിച്ച്‌ മൊബൈലിലൂടെ മുന്നറിയിപ്പ് നല്‍കും

ഒമാന്‍: പ്രകൃതി ദുരന്തങ്ങളെ കുറിച്ച്‌ മൊബൈലിലൂടെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ക്ക് തുടക്കമിട്ട് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളുടെയും സഹകരണത്തോടെയാണ് മൊബൈല്‍ ഫോണുകള്‍ വഴി മുന്നറിയിപ്പ് നല്‍കുക.

കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യം വെക്കുന്നത് അവിടുത്തെ ആളുകളിലേക്ക് എത്തിക്കാന്‍ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈല്‍ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെകുറിച്ചുള്ള വീഡിയോയും ഇറക്കിയിട്ടുണ്ട്. റേഡിയോ അടക്കമുള്ള മറ്റു മാധ്യമങ്ങള്‍ വഴി ബോവത്കരണവും നടത്തും. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയുള്‍പ്പെടെ നിരവധി ഭാഷകളിലായിരിക്കും മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിക്കുക.

വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് ഇത്തരം ജാഗ്രതാ അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകള്‍ രക്ഷിക്കാനും നാശനഷ്ടങ്ങള്‍ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Next Post

കുവൈത്ത്: കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു

Thu Mar 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 900 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനായി പ്രതിനിധി സംഘങ്ങളെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും ഉടന്‍ അയക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. പുതിയ അധ്യയന വര്‍ഷത്തില്‍ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികള്‍ക്ക് വിനിയോഗിക്കുമെന്ന് […]

You May Like

Breaking News

error: Content is protected !!