ഒമാന്‍: വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ വിനോദസഞ്ചാരികള്‍ക്ക് ഒമാനില്‍ വാഹനമോടിക്കാം

മസ്കത്ത്: തങ്ങളുടെ രാജ്യം നല്‍കിയ സാധുവായ ലൈസന്‍സ് ഉപയോഗിച്ച്‌ എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒമാനില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു.

റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതൊരു സന്ദര്‍ശകനും വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ സുല്‍ത്താനേറ്റില്‍ പ്രവേശിച്ച തീയതി മുതല്‍ മൂന്ന് മാസം വരെ വാഹനമോടിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീരുമാനം രാജ്യത്തെ ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്നാണ് വിവിധ മേഖലയിലുള്ളവര്‍ പറയുന്നത്.

Next Post

കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച നിയന്ത്രണത്തില്‍ ആര്‍ക്കും ഇളവ് നല്‍കില്ല

Mon May 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂ. ഇതിന് പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും. പ്രവാസികള്‍ […]

You May Like

Breaking News

error: Content is protected !!