കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ്‌ ലൈസന്‍സിന്‌ ബിരുദം നിര്‍ബന്ധമാക്കാന്‍ നീക്കം

മനാമ: കുവൈത്തില് 600 ദിനാറില് (ഏതാണ്ട് 1,60,667 രൂപ) താഴെ വരുമാനമുള്ളവരും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സ് പിന്വലിക്കാന് നീക്കം. പ്രവാസി ഡ്രൈവിംഗ് ലൈസന്സുകളുടെ സ്ഥിതി പഠിക്കാനും വിവരങ്ങള് അവലോകനം ചെയ്യാനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് സമിതി രൂപീകരിച്ചതായി പ്രാദേശിക പത്രം അല്‍-ജരീദ റിപ്പോര്ട്ട് ചെയ്തു.

രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കാന് ലക്ഷ്യമിട്ടുളള ഈ തീരുമാനം ഏതാണ്ട് മൂന്നു ലക്ഷം പ്രവാസികളെ ബാധിക്കും.മന്ത്രാലയം തീരുമാനം മുന്കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്നും അല്-ജരീദ പത്രം റിപ്പോര്ട്ട് ചെയ്തു. പുതിയ നീക്കത്തില് ആശയക്കുഴപ്പവും ആശങ്കയും വ്യാപകമായതായും പത്രം പറയുന്നു. ലൈസന്സ് പിന്വലിക്കല് പ്രവാസികളെ മാത്രമല്ല, അവരുടെ തൊഴിലുടമയെയും കമ്ബനികളെയും സാരമായി ബാധിക്കും. വിവേചനപരമായ തീരുമാനങ്ങളിലൂടെയല്ല, റോഡ് ഗതാഗത സംവിധാനങ്ങള് മെച്ചപ്പെടുത്തിയാണ് ഗതാഗത പ്രതിസന്ധി പരിഹരിക്കേണ്ടതെന്ന് വിമര്ശകര് ചൂണ്ടിക്കാട്ടി.

റോഡുകള് മെച്ചപ്പെടുത്തല്, പാലങ്ങളും തുരങ്കങ്ങളും നിര്മ്മിക്കല്, പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തല്, ടാക്സി മേഖലയെ നിയന്ത്രിക്കല് എന്നിവയുള്പ്പെടെയുള്ള ബഹുമുഖ പരിഹാരങ്ങള് തേടുന്നതിനു പകരം രാജ്യത്തെ ദുര്ബല വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള തീരുമാനങ്ങളിലേക്ക് മടങ്ങരുതെന്നും ഇവര് ആവശ്യപ്പെട്ടു.

2021-ന്റെ അവസാനത്തില്, ആഭ്യന്തര മന്ത്രാലയത്തിന്റെ മുന് അണ്ടര്സെക്രട്ടറി ലെഫ്റ്റനന്റ് ജനറല് ഷെയ്ഖ് ഫൈസല് അല്-നവാഫിന്റെ സമാനമായ തീരുമാനത്തിനെതിരെ അല്-ജരിദ നടത്തിയ കാമ്ബെയ്ന് ഫലമായി തീരുമാനം ഉപേക്ഷിച്ചിരുന്നു. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സുകള് അക്കാദമിക് യോഗ്യതയും തൊഴില് തസ്തികയുമായി ബന്ധിപ്പിക്കാനും മതിയായ യോഗ്യത ഇല്ലാത്തവരുടെ ലൈസന്സ് പിന്വലിക്കാനുമുള്ള പദ്ധതിയാണ് അന്ന് ഉപേക്ഷിച്ചത്.

Next Post

വ്യാജ ഇ-കൊമേഴ്സ് സൈറ്റുകള്‍ വ്യാപകം പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

Wed Apr 5 , 2023
Share on Facebook Tweet it Pin it Email വ്യാജ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സൃഷ്ടിച്ച്‌ ആളുകളെ വ്യാജ ഡിസ്കൗണ്ടുകളിലേക്കും ഡീലുകളിലേക്കും ആകര്‍ഷിക്കുന്ന സൈബര്‍ സംഘങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിശയിപ്പിക്കുന്ന വിലക്കുറവും ഓഫറുകളും നല്‍കി ആളുകളെ വലവീശി പണം തട്ടുന്ന സംഘങ്ങള്‍ പലയിടത്തും പിടയിലായിട്ടുണ്ട്. ബിഗ് ബസാര്‍, ഡി-മാര്‍ട്ട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ കമ്ബനികളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുകയും ജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ […]

You May Like

Breaking News

error: Content is protected !!