മസ്കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്കുള്ള രണ്ടാംഡോസ് സൗജന്യ കോവിഡ് വാക്സിന് ബുധനാഴ്ച മുതല്‍ നല്കിത്തുടങ്ങും. ഒക്ടോബര്‍ രണ്ടുവരെയാണ് വാക്സിന് നല്‍കുകയെന്ന് ഹെല്‍ത്ത് സര്‍വിസസ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ആദ്യ ഡോസ് സൗജന്യ വാക്സിന് സ്വീകരിച്ചവര്‍ക്കാണ് രണ്ടാംഡോസ് നല്‍കുന്നത്. വാക്സിനായി പ്രവാസികള്‍ വിലായത്തിലെ നഗരസഭാ ഓഫിസില്‍നിന്നുള്ള പെര്‍മിറ്റ് കൊണ്ടുവരണം. റുസ്താഖ് മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് കേന്ദ്രം, ബര്‍ക്ക മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് കേന്ദ്രം, വിദാം ഹെല്‍ത്ത് സെന്റര്‍, നഖല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് വാക്സിനേഷന്. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 8.30വരെ ഇവിടെയെത്തി വാക്സിനെടുക്കാന്‍ സാധിക്കും.
ജഅ്ലാന്‍ ബനീ ബൂഅലിയിലും പ്രവാസികള്‍ക്ക് ഇന്നു മുതല്‍ സൗജന്യമായി രണ്ടാം ഡോസ് ആസ്ട്രസെനക വാക്സിന് നല്‍കും. ആഗസ്റ്റ് 22, 23 തീയതികളില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കാണ് രണ്ടാം ഡോസ് നല്‍കുകയെന്ന് വാക്സിനേഷന് കമ്മിറ്റി അറിയിച്ചു.
ഇന്നും നാളെയും രാവിലെ ആറു മുതല്‍ പത്തുവരെ ഒമാനി വനിത അസോസിയേഷെന്റ പുതിയ കെട്ടിടത്തിലെത്തി വാക്സിന് സ്വീകരിക്കാവുന്നതാണെന്ന് ഹെല്‍ത്ത് സര്‍വിസസ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റിെന്റ പകര്‍പ്പ് കൊണ്ടുവരണമെന്നും അധികൃതര്‍ അറിയിച്ചു. മസ്കത്തില് വിദേശികളുടെ രണ്ടാംംഘട്ട സൗജന്യ വാക്സിനേഷന് തുടക്കമായി. സീബ് എക്സിബിഷന് സെന്റര്‍ ഹാളിലാണ് വാക്സിന് നല്‍കിയത്.
