
ആറ് വയസിന് ശേഷവും നിങ്ങളുടെ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടോ? കാരണങ്ങളുണ്ട് ! ഉറക്കത്തില്‍ കുട്ടികള്‍ അറിയാതെ മൂത്രമൊഴിച്ച് പോകുന്നത് തെറ്റാണോ? അതും ആറ് വയസിന് മുകളിലുള്ള കുട്ടികള്‍.
ഒരിക്കലുമല്ല ,പക്ഷെ രണ്ടോ മൂന്നോ വയസുവരെ നമ്മള്‍ അംഗീകരിച്ച് കൊടുക്കുന്ന ഈ സ്വഭാവ ശീലം അവരുടെ വയസു കൂടുന്നതനുസരിച്ച് മാതാപിതാക്കളില്‍ അപമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ കുട്ടികളിലത് വലിയ മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നുണ്ട്.
പ്രായ പരിധി കഴിഞ്ഞിട്ടും ഈ ശീലം നിയന്ത്രിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ യാഥാര്‍ഥത്തില്‍ അറിഞ്ഞുകൊണ്ടല്ല ഇങ്ങിനെ ചെയ്യുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ ചില മാനസിക തകരാറുകളാണ് ഇതിന് കാരണം. കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഈ ശീലം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ശീലം കുട്ടിക്ക് ലഭിക്കാനും കാരണമാണ്. അഞ്ച് വയസോടെ തന്നെ കുട്ടികള്‍ ശുചിമുറി പരിശീലനം നേടിയവരായിരിക്കും. എന്നാള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂത്രശങ്കയെ നിയന്ത്രിക്കാനുള്ള കഴിവ് കുട്ടികള്‍ക്ക് ലഭിക്കണമെന്നില്ല.
1.കുട്ടികളിലെ നാഡീവ്യൂഹ വ്യവസ്ഥകള്‍ താമസിച്ച് വികസിക്കുന്നത്
2.മൂത്ര നാളത്തിലെ അണുബാധ
3.ഹോര്‍മോണ്‍ തകരാറുകള്‍
4.പ്രമേഹം
- മാനസിക പ്രശ്നങ്ങള്‍
കൂടുതല്‍ കുട്ടികളും സ്വന്തമായിതന്നെ ഈ ഒരു അവസ്ഥയെ മറിക്കടക്കാന്‍ ശ്രമിച്ച് വിജയിച്ചവരാണ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായം ആവശ്യമായിവന്നേക്കാം. മൂത്രമൊഴിക്കുമ്ബോള്‍ വേദന, അസാധാരണമായ ദാഹം, പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള മൂത്രം, അല്ലെങ്കില്‍ കൂര്‍ക്കംവലി എന്നിവക്കൊപ്പമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്.
