യു.കെ: ക്വീന്‍ എലിസബത്ത് മരിക്കുമെന്ന പ്രവചനം കൃത്യം ; മരിക്കുന്ന വയസ്സ് നോസ്ട്രദാമസ് പ്രവചിച്ചിരുന്നു

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ നൂറ്റാണ്ടിലെ ദേഹവിയോഗമായിരിക്കുമെന്ന് നോസ്ട്രദാമസ് പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തുന്ന പുസ്തകത്തിന് റെക്കോഡ് വില്‍പ്പന.

അതിനൊപ്പം രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി കിരീടാവകാശിയാകുമെന്നും പ്രവചിച്ചിരുന്നു വെന്നത് ബ്രിട്ടണില്‍ ചര്‍ച്ചയാവുകയാണ്. 2005ല്‍ പുറത്തിറങ്ങിയ നോസ്ട്രദാമസ് പ്രവചന ങ്ങളെ പരമാര്‍ശിക്കുന്ന പുസ്തകത്തിലാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ദേഹവിയോഗവും ഹാരിയുടെ കിരീടധാരണവും നടക്കുമെന്ന് എഴുതിവച്ചിരിക്കുന്നത്.

1555ലെ നോസ്ട്രദാമസ് പ്രവചനങ്ങളെല്ലാം കവിതകള്‍ പോലെയാണ് പറഞ്ഞു വച്ചിരി ക്കുന്നത്. അതിലാണ് ക്വീന്‍ എലിസബത്ത് 2 മരണപ്പെടുക 96-ാം വയസ്സിലായിരിക്കുമെന്ന് കൃത്യമായി വിവരിച്ചിരിക്കുന്നത്. മരിയോ റീഡിംഗ്‌സ് എന്ന വ്യക്തിയുടെ നോസ്ട്രദാമസ് പരിഭാഷ പ്രവചനം ഫലിച്ചതോടെ ചൂടപ്പം പോലെ വിറ്റുതീര്‍ന്നെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.

ഇതില്‍ രാജ്ഞിയുടെ മരണം ഈ വര്‍ഷത്തെ ഏറ്റവും വലിയ യാദൃശ്ചികതയായി ലോകം കാണുകയാണ്. സ്വതന്ത്ര്യവാദിയായ ഹാരിയെ എല്ലാ ഔദ്യോഗിക ചുമതലയില്‍ നിന്നും രാജകുടുംബം മാറ്റിയത് ഏതാനും വര്‍ഷം മുമ്ബാണ്. ഹാരി രാജകുടുംബത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ഒരു പ്രവചനം തെറ്റിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിനിടെ രാജ്ഞി ഇത്ര വയസ്സില്‍ മരണപ്പെടുമെന്ന് കൃത്യമായി രേഖപ്പെടുത്തിയത് നോസ്ട്രദാമസ് ആരാധകരെ വീണ്ടും അമ്ബരപ്പിക്കുകയാണ്. ഹാരിയുടെ പേര് പറയാത്ത പുസ്തകത്തില്‍ കിംഗ് ചാള്‍സ് മൂന്നാമന്‍ എന്ന സൂചന വരുന്ന ഭാഗമുണ്ടെന്നാണ് വിശദീകരണം. എന്നാല്‍ രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജകുടുംബം ഐകകണ്‌ഠ്യേന ചാള്‍സ് രാജകുമാരനെ രാജാവായി കിരീട ധാരണം നടത്തിയ പശ്ചാത്തലത്തില്‍ സൂചനകള്‍ തെറ്റിയെന്നാണ് പറയുന്നത്.

മേഗന്‍ മാര്‍ക്കലിനെ വിവാഹം കഴിച്ചതോടെയാണ് രാജകുടുംബത്തിന് ഹാരി അനഭി മതനായത്. രാജകുടുംബവുമായി തെറ്റിയ ഹാരി ഭാര്യയുമൊത്ത് 2020 മുതല്‍ അമേരിക്ക യിലാണ് താമസം. വിവാഹ മോചനം ആവശ്യപ്പെടുന്ന രാജകുടുംബത്തെ ധിക്കരിക്കുന്ന ഒരു വ്യക്തി രാജ്യാധികാരം കയ്യാളുമെന്നാണ് നോസ്ട്രദാമസ് പറഞ്ഞുവയ്‌ക്കുന്നത്. ആരെ യാണോ ഗുണില്ലാത്തതെന്ന് അവര്‍ ധരിച്ചത് അവനെ രാജാവാക്കാന്‍ ദ്വീപിലെ ജനങ്ങള്‍ നിര്‍ബന്ധിതരാകും. നിലവിലെ രാജാവിനെ മാറ്റി ആരും പ്രതീക്ഷിക്കാത്ത ആള്‍ രാജാ വാകുമെന്നും പുസ്തകത്തിലെ വ്യാഖ്യാനത്തില്‍ പറയുന്നു.

Next Post

ഒമാന്‍: റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 5 സൈറ്റുകള്‍ നിക്ഷേപത്തിന് നല്‍കാന്‍ ഒമാന്‍

Wed Sep 28 , 2022
Share on Facebook Tweet it Pin it Email മസ്കറ്റ് : പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകള്‍ നല്‍കും. മസ്കറ്റില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവര്‍ക്ക് പാര്‍പ്പിടം നല്‍കുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി […]

You May Like

Breaking News

error: Content is protected !!