കുവൈത്ത്: വിദ്യാര്‍ഥികള്‍ക്ക് കെെത്താങ്ങായി പല്‍പകിന്‍റെ “വിദ്യാജ്യോതി’

കുവൈറ്റ്‌ സിറ്റി: പാലക്കാട്‌ പ്രവാസി അസോസിയേഷൻ ഓഫ്‌ കുവൈറ്റിന്‍റെ (പല്‍പക്‌) 15ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പല്‍പക്‌ വനിതാവേദി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.

ഞായറാഴ്ച രാവിലെ 11ന് പാലക്കാട്‌ കെപിഎം റീജൻസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട്‌ മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രിയാ അജയൻ നിര്‍വഹിച്ചു. ട്രിനിറ്റി ഐ കെയര്‍ സിഎംഡി ഡോ. മൃദുല സുനില്‍ പഠനോപകരണ കിറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.

പ്രശസ്ത ഫോക്‌ ആര്‍ട്ടിസ്റ്റ്‌ ജനാര്‍ദ്ദനൻ പുതുശേരി നാടൻ പാട്ടിലൂടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. പല്‍പക് ഉപദേശകസമിതി അംഗം സുരേഷ്‌ പുളിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വേദി അംഗം സ്മിത മനോജ്‌ സ്വാഗതവും ഫര്‍വാനിയ ഏരിയാ സെക്രട്ടറി സംഗീത്‌ പരമേശ്വരൻ നന്ദിയും പ്രകാശിപ്പിച്ചു.

ജിജുമാത്യു, മനോജ്‌ പരിയാനി, ശിവദാസ്‌ വാഴയില്‍, കൃഷ്ണകുമാര്‍, ഹരിമങ്കര, മോഹനൻ എന്നിവര്‍ പരിപാടിക്ക്‌ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു.

Next Post

യു.കെ: വേള്‍ഡ് മലയാളി കൗണ്‍സിലും ഇന്‍റര്‍നാഷണല്‍ ടൂറിസം ഫോറവും സംഘടിപ്പിക്കുന്ന സെമിനാര്‍ ഞായറാഴ്ച

Fri Aug 11 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: സൂം പ്ലാറ്റ്‌ഫോമില്‍ ‘പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം’ എന്ന വിഷയത്തില്‍ ഓണ്‍ലൈൻ സെമിനാര്‍ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30ന് നടക്കും. സെമിനാറിന്‍റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ ഫോറവും ഇന്‍റര്‍നാഷണല്‍ ടൂറിസം ഫോറവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളില്‍ നിന്നുള്ള 11 […]

You May Like

Breaking News

error: Content is protected !!