യു.കെ: വിദേശ വിദ്യാര്‍ഥികളുടെ ജോലി സമയം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ പ്രധാനമന്ത്രി

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പൂള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സര്‍വകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ 680,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വര്‍ക്കിംഗ് സമയം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ പണം സംബന്ധിക്കാനും അവസരം നല്‍കുന്നുണ്ട്. 30 മണിക്കൂറായി സമയപരിധി ഉയര്‍ത്താനാണ് ശ്രമം. സാമ്പത്തികമായി അഭിവൃദ്ധി കൈ വരിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുക എന്നുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്.

അതേസമയം,വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നത് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രാജ്വേറ്റ് വിസ റൂട്ട് ദുരുപയോഗം ചെയ്യുമെന്നും ബ്രാവര്‍മാന്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദ വിസയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടരാനുള്ള സമയം രണ്ട് വര്‍ഷത്തില്‍ നിന്ന് ആറ് മാസമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വര്‍ഷം അവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ വരെ എത്തിയ 1.1 ദശലക്ഷം ആളുകളില്‍ 476,000 മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. അനുദിനം ദൈനംദിന ചിലവുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാണെന്ന് ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് പഠനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Next Post

ഒമാന്‍: ജബല്‍ ശംസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

Sun Jan 29 , 2023
Share on Facebook Tweet it Pin it Email ജബല്‍ ശംസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസ് റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കി. റോഡില്‍ ചളിയും നനഞ്ഞ മണ്ണും ഉള്ളതിനാല്‍ തെന്നിമാറാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. താപനില കുറഞ്ഞ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ ഇവിടത്തെ കൊടുംതണുപ്പ് ആസ്വദിക്കാന്‍ സ്വദേശികളും […]

You May Like

Breaking News

error: Content is protected !!