ഒമാന്‍: വാഹനവുമായി വാദികള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഒമാന്‍ അധികൃതര്‍

മസ്‌കറ്റ്: ഒമാനില്‍ മഴവെള്ളപ്പാച്ചിലുണ്ടാകുന്ന സമയങ്ങളില്‍ വാഹനവുമായി മനപ്പൂര്‍വം വാദികള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് ഇതിനിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സിഎംഎ) അധികൃതര്‍.

ഒമാനില്‍ തേജ് ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് 50 മില്ലിമീറ്ററിനും 300 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. ഇത് മലഞ്ചെരിവുകളിലും റോഡുകളിലും വലിയ രീതിയിലുള്ള നീരൊഴുക്കിന് കാരണമാവുമെന്നതിനാലാണ് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയെന്നത് പ്രധാനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഇതിനായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ മുന്നറിയിപ്പുകളും റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) മുന്നോട്ട് വച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: സാങ്കേതിക കൈമാറ്റത്തിന് വാതില്‍ തുറന്ന് ഇന്ത്യയും കുവൈത്തും

Tue Oct 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സാങ്കേതിക കൈമാറ്റത്തിന് വാതിലുകള്‍ തുറന്ന് ഇന്ത്യയും കുവൈത്തും. കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻഫര്‍മേഷൻ ടെക്നോളജി കോണ്‍ഫറൻസ് ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായി. കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി), നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ് കോണ്‍ഫറൻസ് സംഘടിപ്പിച്ചത്. കോണ്‍ഫറൻസിന്റെ ഭാഗമായി ഐ.ടി.ഇ.എസ് മേഖലയിലെ വിവിധ കമ്ബനികളിലെ പ്രതിനിധികള്‍ […]

You May Like

Breaking News

error: Content is protected !!