ഒമാന്‍: ഒമാനില്‍ ഇന്ന് രാത്രിയോടെ മഴ ദുര്‍ബലമാകും

മസ്കത്ത്: ന്യൂനമര്‍ദത്തിന്റെ ഫലമായി വ്യാഴാഴ്ചവരെ മിക്ക ഗവര്‍ണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, തെക്ക്-വടക്ക് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴ പെയ്യുക. വിവിധ സ്ഥലങ്ങളില്‍ 10 മുതല്‍ 60 മില്ലി മീറ്റര്‍വരെ മഴ പെയ്തേക്കും.

മണിക്കൂറില്‍ 30 മുതല്‍ 70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. മുസന്ദം ഗവര്‍ണറേറ്റിന്റെ തീരങ്ങളിലും ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ മൂന്നു മീറ്റര്‍വരെ ഉയര്‍ന്നേക്കും. എന്നാല്‍, ബുധനാഴ്ച രാത്രിയോടെ മഴ ദുര്‍ബലമാകും.

സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്‌ മസ്‌കത്തില്‍ ചൊവ്വാഴ്ച രാവിലെവരെ 72 മില്ലി മീറ്ററാണ് മഴപെയ്തത്.

കൂടുതല്‍ മഴ ലഭിച്ചത് മത്രയില്‍

മസ്കത്ത്: കഴിഞ്ഞ ദിവസം പെയ്ത മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത് മത്രയില്‍. 154 മി.മീറ്റര്‍ മഴയാണ് തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെവരെ ഇവിടെ കിട്ടിയത്. മസ്കത്ത് -113, സീബ്-77 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ തോത്.

റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ റോയല്‍ ഒമാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

മതിലിടിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്ക്

മസ്കത്ത്: ലേബര്‍ ക്യാമ്ബിന്‍റെ മതില്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സീബ് വിലായത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഉറങ്ങിക്കിടക്കുമ്ബോള്‍ ലേബര്‍ ക്യാമ്ബ് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് കണ്‍സ്ട്രക്ഷന്‍ ലേബര്‍ ക്യാമ്ബിന്റെ സൂപ്പര്‍വൈസര്‍ പറഞ്ഞു. പലര്‍ക്കും പണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടു.

മത്ര സൂഖില്‍ വെള്ളം കയറി

മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് മത്ര സൂഖില്‍ വെള്ളം കയറി. ഇത് മലയാളികളടക്കമുള്ള കച്ചവടക്കാരെ പ്രയാസത്തിലാക്കി.

സൂഖിനുള്ളില്‍ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. പുറത്ത് സൂക്ഷിച്ചിരുന്ന പല സാധനങ്ങളും ഒലിച്ചുപോയതായി വ്യാപാരികള്‍ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായതിനാല്‍ പലരും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ പലര്‍ക്കും വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.

Next Post

ഒമാന്‍: മസ്‌കത്തില്‍ ബ്യൂട്ടി സലൂണുകളില്‍ പരിശോധന തുടരുന്നു

Thu Dec 29 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തില്‍ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന നടന്നത്. കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു. മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ […]

You May Like

Breaking News

error: Content is protected !!