കുവൈത്ത്: കെ.ഐ.സി – ‘ഇയാദ’ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഇയാദ’ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിക്കുന്നു.

സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി, മെട്രോ മെഡിക്കല്‍ കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച്‌ നടത്തുന്ന മെഡിക്കല്‍ ക്യാമ്ബ് രാവിലെ 7 മുതല്‍ 11 വരെ ഉണ്ടാകും.കുവൈത്തിലെ വിവിധ മേഖലകളില്‍ വെച്ച്‌ മൂന്നു ഘട്ടങ്ങളിലായാണ് മെഡിക്കല്‍ ക്യാമ്ബ് നടക്കുന്നത്.

ഓഗസ്റ്റ് 18 നു ഫര്‍വാനിയയിലും ഓഗസ്റ്റ് 25 നു സാല്‍മിയയിലും സെപ്റ്റംബര്‍ 01 ന് ഫഹാഹീലുമാണ് മെഡിക്കല്‍ ക്യാമ്ബ് നടക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് അവസരം. കുവൈത്തിലെ ആതുര സേവന രംഗത്ത് പ്രശസ്തമായ മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മെഗാ മെഡിക്കല്‍ ക്യാമ്ബ് മുസ്ലിം ലീഗ് സംസ്ഥന സെക്രട്ടറി അബ്ദുല്‍ റഹ്മാൻ രണ്ടത്താണി സംബന്ധിക്കും. കൂടാതെ കുവൈത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: കൊല്ലം സ്വദേശി പ്ലൈമൗത്തില്‍ മരണമടഞ്ഞു

Fri Aug 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിെക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി. ജൂലിയാണ് ഭാര്യ. […]

You May Like

Breaking News

error: Content is protected !!