യു.കെ: കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള ചെലവ് ഇരട്ടിയാകും നഴ്‌സറി ഫീസ് വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്

കൊറാം എന്ന ചാരിറ്റി സംഘടനയുടെ കണക്കുകള്‍ പ്രകാരം, നഴ്‌സറിയില്‍ സീറ്റുകളുടെ ലഭ്യത കുറയുകയും ഫീസ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നഴ്‌സറി ഫീസ് ഇനത്തില്‍ വര്‍ദ്ധിച്ചതെന്ന് അവര്‍ പറയുന്നു. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിക്ക് പൂര്‍ണ്ണ സമയ നഴ്‌സറിയില്‍ ഇപ്പോള്‍ ഈടാക്കുന്ന ശരാശരി പ്രതിവര്‍ഷ ഫീസ് 14,836 പൗണ്ടാണ്.

അഞ്ചുവര്‍ഷക്കാലത്തിനിടയില്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 20 ബില്യണ്‍ പൗണ്ട് ആണെന്ന കണക്കും പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ വന്ന അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ 25 ശതമാനം പേര്‍ പറഞ്ഞത് തങ്ങളുടെ വരുമാനത്തിന്റെ 75 ശതമാനം വരെ ശിശുസംരക്ഷണത്തിനായി ചെലവിടേണ്ടി വരുന്നു എന്നാണ്.

24,000 മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ പത്തിലൊന്ന് പേര്‍ പറഞ്ഞത് ശിശു സംരക്ഷണത്തിനായി തങ്ങള്‍ക്ക് കിട്ടുന്ന വരുമാനം തികയുന്നില്ല എന്നാണ്. ഗ്രെയ്റ്റ് ബ്രിട്ടനില്‍ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണ്ണസമയ നഴ്‌സറിക്കായുള്ള ഫീസ് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ബി ബി സി വിശകലനം ചെയ്യുന്നത്. ഫുള്‍ടൈം നഴ്‌സറിക്കുള്ള ശരാശരി ഫീസ് പ്രതിവാരം 285 പൗണ്ടാണെന്ന് ബി ബി സി പറയുന്നു. ഒരു ശരാശരിക്കാരന്റെ വേതനത്തിന്റെ 44 ശതമാനം വരും ഇത്.

Next Post

ഒമാന്‍: ഒമാന്‍ നഴ്സ് ദിനം ആചരിച്ചു 10,000 ആളുകള്‍ക്കുള്ളത് 43.9 നഴ്സുമാര്‍

Wed Mar 15 , 2023
Share on Facebook Tweet it Pin it Email മസ്കത്ത് : ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്രയത്നങ്ങള്‍ക്ക് ആദരമര്‍പ്പിച്ച്‌ കൊണ്ട് നഴ്സിങ് ദിനം ആചരിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച്‌ 13നാണ് ഗള്‍ഫ് രാജ്യങ്ങള്‍ നഴ്സിങ് ദിനം ആചാരിക്കാറുള്ളത് . ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,000 പേര്‍ക്ക് 43.9 നഴ്സുമാരാണുള്ളത്. ആരോഗ്യം നിലനിര്‍ത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികള്‍ക്കും […]

You May Like

Breaking News

error: Content is protected !!