കുവൈത്ത്: വിപുലമായ രീതിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ച്‌ കുവൈത്ത് ഒ.ഐ.സി.സി

കുവൈത്ത്‌ സിറ്റി: പുണ്യമാസത്തില്‍ സമൂഹ നോമ്ബതുറകള്‍ തുടരുകയാണ് കുവൈത്തില്‍. ബുധനാഴ്ച, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി)നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് നടന്ന സംഗമത്തില്‍ നാനതുറകളില്‍ നിന്നുള്ള ഇരുനൂറിലധകം പേര്‍ സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് എബി വാരിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ദ്ഘാടനം ചെയ്തു.

കെ.എന്‍.എം മര്‍ക്കസുദ്ദഅദ്‌വ ട്രഷറര്‍ എം.അഹമദ്കുട്ടി മദനി റംസാന്‍ സന്ദേശം നല്‍കി. ബി.എസ് പിള്ള സ്വാഗതവും രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. നിസാം എം.എ,സിറാജ് എരഞിക്കല്‍(കെ.എം.സി.സി) ഷൈമേഷ് (കലാ-കുവൈത്ത്) തുടങ്ങിയവര്‍ സംസാരിച്ചു.

Next Post

ലാപ്‌ടോപ്പില്‍ ബാറ്ററി നില്‍ക്കുന്നില്ലേ? ഇതൊക്കെയാണ് പരിഹാരം

Wed Apr 12 , 2023
Share on Facebook Tweet it Pin it Email ഡെസ്‌ക്ടോപ്പ് കമ്ബ്യൂട്ടറിനെ അപേക്ഷിച്ച്‌ കൊണ്ട് നടക്കാനും എവിടെ വെച്ചും വളരെ വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഡിവൈസുകളാണ് ലാപ്‌ടോപ്പുകള്‍.ഡെസ്‌ക്ടോപ്പിനെ അപേക്ഷിച്ച്‌ നിരവധി ഗുണങ്ങളുള്ള ലാപ്‌ടോപ്പുകള്‍ക്ക് അത് പോലെ തന്നെ ചില പോരായ്മകളുമുണ്ട്. ബാറ്ററിയുടെ കാര്യക്ഷമതയില്ലായ്മയും ലീക്കിങ് പോലുള്ള പ്രശ്‌നങ്ങളുമാണ് ലാപ്‌ടോപ്പ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ലാപ്‌ടോപ്പിന്റെ ബാറ്ററി സംബന്ധമായ പല പ്രശ്‌നങ്ങളും […]

You May Like

Breaking News

error: Content is protected !!