ലാപ്‌ടോപ്പില്‍ ബാറ്ററി നില്‍ക്കുന്നില്ലേ? ഇതൊക്കെയാണ് പരിഹാരം

ഡെസ്‌ക്ടോപ്പ് കമ്ബ്യൂട്ടറിനെ അപേക്ഷിച്ച്‌ കൊണ്ട് നടക്കാനും എവിടെ വെച്ചും വളരെ വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഡിവൈസുകളാണ് ലാപ്‌ടോപ്പുകള്‍.ഡെസ്‌ക്ടോപ്പിനെ അപേക്ഷിച്ച്‌ നിരവധി ഗുണങ്ങളുള്ള ലാപ്‌ടോപ്പുകള്‍ക്ക് അത് പോലെ തന്നെ ചില പോരായ്മകളുമുണ്ട്.

ബാറ്ററിയുടെ കാര്യക്ഷമതയില്ലായ്മയും ലീക്കിങ് പോലുള്ള പ്രശ്‌നങ്ങളുമാണ് ലാപ്‌ടോപ്പ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.

എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ലാപ്‌ടോപ്പിന്റെ ബാറ്ററി സംബന്ധമായ പല പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.ലാപ്പിന്റെ ബാറ്ററിയുടെ ചാര്‍ജിങ് സൈക്കിള്‍ പരമാവധി കുറക്കുക എന്നതാണ് ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാനുള്ള പ്രധാന വഴി.
ഒരു ബാറ്ററി നൂറ് ശതമാനം മുതല്‍ പൂജ്യം ശതമാനം വരെ എത്ര തവണ ഉപയോഗിക്കാം എന്നതാണ് ഒരു ചാര്‍ജിങ് സൈക്കിള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അഥവാ ഒരു ലാപ്പിന്റെ ബാറ്ററി 500 തവണ നൂറ് മുതല്‍ പൂജ്യം ശതമാനം വരെ ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ 500 ആണ് അതിന്റെ ചാര്‍ജിങ് സൈക്കിള്‍. 500 ദിവസം തുടര്‍ച്ചയായി നൂറ് ശതമാനം മുതല്‍ പൂജ്യം ശതമാനം വരെ ബാറ്ററി ഉപയോഗിച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാകും. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ലാപ്പ് ഉപയോഗിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ധിക്കും.

ബാറ്ററിയുടെ ആയുസ് കുറക്കുന്ന മറ്റൊരു ഘടകമാണ് ഹീറ്റിങ്. ഹീറ്റിങ് കൂടുന്നതിനനു സരിച്ച്‌ ബാറ്ററിയുടെ ആയുസിനെ അത് ദോശകരമായി ബാധിക്കും. ഗെയിമിങ് ലാപ്‌ടോപ്പുകള്‍ അല്ലെങ്കില്‍ ഹെവി ഗെയിമുകള്‍ കളിക്കാതിരിക്കല്‍, കൂടുതല്‍ സമയം തുടര്‍ച്ചയായി ലാപ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, മള്‍ട്ടി ടാസ്‌ക്കിങ് പരമാവധി കുറക്കല്‍ മുതലായവയൊക്കെ ഹീറ്റിങ് മുഖാന്തരമുള്ള ബാറ്ററിയുടെ ആയുസ് കുറക്കുന്നതിനെ തടയും.

ലാപ്പ്‌ടോപ്പ് പ്ലഗ് ഇന്‍ ചെയ്ത് ഉപയോഗിക്കുക എന്നത് ലാപ്പ്‌ടോപ്പിന്റെ ആയുസ് വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഉദാഹരണത്തിന് നൂറ് ശതമാനം ചാര്‍ജുള്ള ലാപ്‌ടോപ്പ് പ്ലഗ് ഇന്‍ ചെയ്ത് ഉപയോഗിച്ചാല്‍ ബാറ്ററിയില്‍ നിന്നല്ലാതെ നേരിട്ട് പവര്‍ സ്വീകരിച്ചാവും ആ ലാപ്പ്‌ടോപ്പ് പ്രവര്‍ത്തിക്കുക. ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ മുതലായ ഹെവി ടാസ്‌ക്കുകള്‍ ചെയ്യുമ്ബോള്‍ ലാപ്പ്‌ടോപ്പ് പ്ലഗ് ഇന്‍ ചെയ്ത് ഉപയോഗിക്കുന്നതാവും ബാറ്ററിയുടെ ആരോഗ്യത്തിന് ഉത്തമം.

എന്നാല്‍ സിനിമ കാണല്‍, ടൈപ്പിങ് മുതലായ ചെറിയ വര്‍ക്കുകള്‍ ചെയ്യുമ്ബോള്‍ പ്ലഗ് ഇന്‍ ചെയ്യാതെ തന്നെ ലാപ്പ് ഉപയോഗിക്കാം.
ഇവ കൂടാതെ കഴിയുന്നതും തണുപ്പുള്ള അന്തരീക്ഷത്തില്‍ ലാപ്പ് സൂക്ഷിക്കുക, പൂജ്യത്തിലേക്ക് ബാറ്ററിയുടെ ചാര്‍ജ് താഴാന്‍ അനുവദിക്കാതിരിക്കല്‍, 80 ശതമാനത്തിലേക്ക് ഹെല്‍ത്ത് കുറഞ്ഞാല്‍ ബാറ്ററി റീപ്ലേസ് ചെയ്യല്‍ എന്നിവ ലാപ്‌ടോപ്പിന്റെ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാനുള്ള മറ്റ് മാര്‍ഗങ്ങളാണ്.

Next Post

യു.കെ: നാലിലൊന്ന് രക്ഷിതാക്കളെയും ദുരിതത്തിലാഴ്ത്തി ചൈല്‍ഡ്‌കെയര്‍, കുട്ടികളെ നോക്കാന്‍ ജോലി ഉപേക്ഷിക്കുന്നു

Wed Apr 12 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വര്‍ദ്ധിച്ച ചൈല്‍ഡ്കെയര്‍ ചെലവുകള്‍ മൂലം യുകെയില്‍ നാലിലൊന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കുകയോ, പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി പഠനം. യുകെയ്ക്ക് പുറമെ ഇന്ത്യ, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, തുര്‍ക്കി, യുഎസ് എന്നിവിടങ്ങളിലെ ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കിടയിലാണ് ഗ്ലോബല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി ദെയര്‍ വേള്‍ഡ് സര്‍വ്വെ നടത്തിയത്. യുകെ രക്ഷിതാക്കള്‍ക്കാണ് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ താങ്ങാന്‍ ഏറെ […]

You May Like

Breaking News

error: Content is protected !!