യുകെയിലെ ഹേസ്റ്റിംഗ്സില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വാഴമ്പുറം സ്വദേശി സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്.
ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കവെ കുഴഞ്ഞുവീണ സഞ്ജുവിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് സഞ്ജുവിന്റെ മരണം സംഭവിച്ചത്. പാലക്കാട് വാഴമ്പുറം കിണറുപടിയില്‍ കച്ചവടം നടത്തുന്ന സുകുമാരന്റെ മകനാണ് സഞ്ജു.
ഹേസ്റ്റിംഗ്സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സഞ്ജു പതിവായി ക്രിക്കറ്റ് കളിച്ചിരുന്നു. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരന്‍ ഭാര്യക്കും, മൂന്ന് മക്കള്‍ക്കുമൊപ്പം ഹേസ്റ്റിംഗ്സില്‍ താമസിച്ച് വരികയായിരുന്നു. സഞ്ജു സുകുമാരന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.