കുവൈത്ത്: ട്രാക്ക് ഓണം – ഈദ് സംഗമത്തിന്റെ ഓണസദ്യ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഒക്ടോബര്‍ 13 ന് രാവിലെ 9 മണി മുതല്‍ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ” ഓണം – ഈദ് സംഗമം – 2023 ” ന്റെ ഓണസദ്യ കൂപ്പണ്‍ പ്രകാശനം ചെയ്തു.

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹരിപ്രസാദ്.എം ഓണസദ്യ കൂപ്പണ്‍ ട്രാക്ക് ചെയര്‍മാൻ പി.ജി.ബിനുവിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡൻറ്മാരായ ശ്രീരാഗം സുരേഷ്,മോഹനകുമാര്‍ എ,ചീഫ് കോര്‍ഡിനേറ്റര്‍ കെ.ആര്‍.ബൈജു, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറിമാരായ ആഷ്ലി ജോസഫ്, വിജിത്ത് കുമാര്‍ വി.ആര്‍,ജോയിന്റ് ട്രഷറര്‍ കൃഷ്ണ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് എം.ജി,രജിത്ത് പി.ആര്‍,അരുണ്‍ കുമാര്‍ കെ.ഒ,രഞ്ജിത്ത് ജോണി, വനിതാവേദി പ്രസിഡൻറ് പ്രിയ രാജ്, വനിതാവേദി ജനറല്‍ സെക്രട്ടറി സരിത ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറര്‍ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു.

Next Post

ഒമാന്‍: മാപ്പിള ഇശല്‍ കലാ അക്കാദമി വെല്‍ഫെയര്‍ ഒമാന്‍ ഭാരവാഹികള്‍

Tue Aug 1 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: കലാകാരന്മാരുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന കലാസംഘടനയായ മാപ്പിള ഇശല്‍ കലാ അക്കാദമി വെല്‍ഫെയര്‍ മികവ് കേരളം ഒമാന്‍ നാഷനല്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. നാഷനല്‍ പ്രസിഡന്റായി സിറാജ് കാക്കൂരിനെയും ജനറല്‍ സെക്രട്ടറിയായി റിയാസ് വലിയകത്തിനെയും തിരഞ്ഞെടുത്തു. മികവ് കേരളം സംസ്ഥാന പ്രസിഡന്റ് നിസാം അലി, ജനറല്‍ സെക്രട്ടറി ഹംസ കുന്നത്തേരി, ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ചുമതലയുള്ള […]

You May Like

Breaking News

error: Content is protected !!