യു.കെ: കോവിഡ് ബാധിച്ചവര്‍ക്ക് ആന്റിബോഡി ചികിത്സ നല്‍കാമെന്ന് ലോകാരോഗ്യസംഘടന

ലണ്ടന്‍: കോവിഡ് ബാധിച്ച അപകട സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് ആന്റിബോഡി ചികിത്സ നല്‍കാവുന്നതാണെന്ന് ലോകാരോഗ്യസംഘടന.

ആന്റിബോഡികളായ കാസിരിവിമാബും ഇംഡെവിമാബും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ മരുന്ന് കമ്ബനിയായ റീജെനറോണാണ് കാസിരിവിമാബും ഇംഡെവിമാബും വികസിപ്പിച്ചത്. കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസത്തിന് കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ആന്റിബോഡി ചികിത്സയാവാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയിലാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചത്. പരീക്ഷണങ്ങളെ തുടര്‍ന്ന് ലഭിച്ച അനുകൂല ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടനയുടെ തീരുമാനം.

അമേരിക്കയില്‍ നേരിയതും മിതമായ തോതിലുള്ളതുമായ രോഗലക്ഷണങ്ങളുള്ളവര്‍ക്കാണ് സാധാരണയായി ആന്റിബോഡി ചികിത്സ നിര്‍ദേശിക്കുന്നത്. ആശുപത്രി വാസം തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കുന്നത്.

അതേസമയം, ഈ ചികിത്സ വളരെ ചെലവേറിയതാണ്. അമേരിക്കയില്‍ 2000 ഡോളിന് മുകളിലാണ് ഇതിന് നിരക്ക് ഈടാക്കുന്നത്.

Next Post

യു.കെ: ഇന്ധനമെത്തിക്കാന്‍ ടാങ്കർ ലോറി ഡ്രൈവര്‍മാരില്ല - ബ്രിട്ടനിൽ പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമാകുന്നു

Fri Sep 24 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : ബ്രിട്ടനില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം നൂറോളം ഫൊര്‍കോര്‍ട്ടുകളാണ് സപ്ലൈ എത്താതെ പ്രതിസന്ധി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കാന്‍ സൈനികരെ ഇറക്കാനുള്ള പദ്ധതികളാണ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയിലെ ഏറ്റവും വലിയ ഇന്ധന വിതരണ കമ്ബനിയായ ഹോയറാണ് പെട്രോളും, ഡീസലും എത്തിക്കാന്‍ ബുദ്ധിമുട്ടുന്നതായി വെളിപ്പെടുത്തിയത്. ഡെലിവെറി നടത്താന്‍ ആവശ്യത്തിന് ടാങ്കര്‍ ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് കമ്ബനി […]

You May Like

Breaking News

error: Content is protected !!