യു.കെ: ഇന്ധനമെത്തിക്കാന്‍ ടാങ്കർ ലോറി ഡ്രൈവര്‍മാരില്ല – ബ്രിട്ടനിൽ പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമാകുന്നു

ലണ്ടന്‍ : ബ്രിട്ടനില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം നൂറോളം ഫൊര്‍കോര്‍ട്ടുകളാണ് സപ്ലൈ എത്താതെ പ്രതിസന്ധി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കാന്‍ സൈനികരെ ഇറക്കാനുള്ള പദ്ധതികളാണ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയിലെ ഏറ്റവും വലിയ ഇന്ധന വിതരണ കമ്ബനിയായ ഹോയറാണ് പെട്രോളും, ഡീസലും എത്തിക്കാന്‍ ബുദ്ധിമുട്ടുന്നതായി വെളിപ്പെടുത്തിയത്. ഡെലിവെറി നടത്താന്‍ ആവശ്യത്തിന് ടാങ്കര്‍ ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് കമ്ബനി വ്യക്തമാക്കി.

സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായാല്‍ ഓപ്പറേഷന്‍ എസ്‌ക്ലെയിന്‍ എന്ന പേരില്‍ അടിയന്തര പദ്ധതികള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം എച്ച്‌ജിവി ഡ്രൈവര്‍മാരുടെ കുറവാണ് ബ്രിട്ടന്‍ നേരിടുന്നതെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ പറഞ്ഞു. സപ്ലൈയില്‍ പ്രശ്നങ്ങള്‍ നേരിട്ടതോടെ നിരവധി ഫൊര്‍കോര്‍ട്ടുകള്‍ അടച്ചതായാണ് റിപ്പോര്‍ട്ട്. മോട്ടോര്‍വേകളിലും, പ്രധാന റോഡുകളിലുമുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ധന വിതരണം. എനര്‍ജി ബില്ലുകള്‍ ഉയരുകയും, സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഷുകള്‍ കാലിയാവുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതം കുടുംബങ്ങള്‍ അനുഭവിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.

Next Post

യു.കെ: പാര്‍ലമെന്റിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ കേട്ട് അമ്മയുടെ മാറോട് ചേര്‍ന്ന് ഉറങ്ങുന്ന കുഞ്ഞാവ

Fri Sep 24 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: പാര്‍ലമെന്റിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ കേട്ട് അമ്മയുടെ മാറോട് ചേര്‍ന്ന് ഉറങ്ങുന്ന കുഞ്ഞാവ. ലണ്ടന്‍ പാര്‍ലമെന്റിലാണ് ഈ ഹൃദ്യമായ കാഴ്ച. ലണ്ടന്‍ എം.പി. ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റെല്ല ക്രീസിയാണ് കുഞ്ഞുമായി പാര്‍ലമെന്റിലെത്തിയത്. അടുത്ത കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാരെ പാര്‍ലമെന്റില്‍ ഉള്‍പ്പടെയുള്ളവര്‍ ആരും പരിഗണിക്കുന്നില്ലെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇന്ന് ഇവിടെ വരേണ്ടി വന്നതെന്നും സ്റ്റെല്ല […]

You May Like

Breaking News

error: Content is protected !!