കുവൈത്ത്: പ്രവാസികള്‍ക്ക് ആശ്വാസം, കുടുബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കുടുബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നു. പുതിയ വ്യവസ്ഥകളോടെ കുടുംബ,വാണിജ്യ,ടൂറിസ്റ്റ് സന്ദർശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുടുംബ-ടൂറിസ്റ്റ്-വാണിജ്യ സന്ദര്‍ശന വിസകളാണ്‍ അനുവദിക്കുന്നത്.ഈ മാസം എഴുമുതല്‍ വിവിധ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകള്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്‌ത് സന്ദർശന വിസക്ക് അപേക്ഷിക്കാം .

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ച കുടുംബ സന്ദർശന വിസയും ടൂറിസ്റ്റ് വിസയും പുനരാരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും.

കഴിഞ്ഞ ആഴ്ചയാണ് പ്രവാസികള്‍ക്ക് കുടുംബവിസ പുനരാരംഭിച്ചിത്. കുടുംബ സന്ദർശന വിസയില്‍ അപേക്ഷകരുടെ പിതാവ്, മാതാവ്,ഭാര്യ,മക്കള്‍ എന്നിവരെ പരിഗണിക്കും.അപേക്ഷകന് പ്രതിമാസ ശമ്ബളം 400 ദീനാറില്‍ കുറയരുത് .

മറ്റു ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകർക്ക് 800 ദീനാറില്‍ കുറയാത്ത ശമ്ബളം ഉണ്ടായിരിക്കണം. 53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും.പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും.

കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നേരത്തെ 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്ബളനിരക്ക്.

Next Post

ഒമാന്‍: പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Sun Feb 4 , 2024
Share on Facebook Tweet it Pin it Email മസ്‌കറ്റ്: പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43 ) ആണ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്ബനിയിലെ ജീവനക്കാരനാണ്.

You May Like

Breaking News

error: Content is protected !!