യു.കെ: പക്ഷിപ്പനി ആശങ്കയുണ്ടാക്കുന്നു മനുഷ്യരിലേക്കും പടരാന്‍ സാധ്യത

ലണ്ടന്‍: പക്ഷിപ്പനി തെക്കേ അമേരിക്കയിലും കണ്ടെത്തിയത് ആശങ്കയാകുകയാണ്. കടല്‍ സിംഹങ്ങള്‍, നീര്‍ നായ്ക്കള്‍, കുറുക്കന്‍ ,തെക്കേ അമേരിക്കയിലെ ചില സസ്തനികള്‍, പുള്ളിപുലികള്‍, ഡോള്‍ഫിനുകള്‍ എന്നിവിടങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തി. മറ്റ് വര്‍ഗ്ഗങ്ങളിലേക്കും രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തെക്കേ അമേരിക്കവരെ ഇതു എത്തിയത് ആശങ്കപ്പെടേണ്ട കാര്യമാണെന്ന് അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയിലെ വൈറോളജി വിഭാവം തലവന്‍ ഇയാന്‍ ബ്രൗണ്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയിലെ ജൈവവൈവിധ്യത്തെ കുറിച്ച് കൂടുതല്‍ ആശങ്കാകുലരാകേണ്ട സാഹചര്യം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈയിനത്തില്‍ പെടുന്ന വൈറസുകള്‍ പുതിയ രീതിയില്‍ വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.വൈറസ് മനുഷ്യരില്‍ എത്തുകയാണെങ്കില്‍ അതിന്റെ ഫലം ഭീകരമായിരിക്കും എന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ പറയുന്നത്, ഇപ്പോള്‍ തന്നെ ഇതിനെ നിയന്ത്രിക്കുന്നതിനായി ആഗോള തലത്തില്‍ തന്നെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകണം എന്നാണ്. സസ്തനികളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം രണ്ട് പതിറ്റാണ്ടില്‍ 869 മനുഷ്യരില്‍ മാത്രമാണ് എച്ച് 5 എന്‍1 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. അതില്‍ 457 പേര്‍ മരണപ്പെട്ടു.

Next Post

ഒമാന്‍: 'ടൂര്‍ ഓഫ് ഒമാന്‍' ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് തുടക്കം

Mon Feb 13 , 2023
Share on Facebook Tweet it Pin it Email ‘ടൂര്‍ ഓഫ് ഒമാന്‍’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന്‍റെ 12ാം പതിപ്പിന് ശനിയാഴ്ച തുടക്കം. അടുത്ത ബുധനാഴ്ച വരെയായി അഞ്ചു ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. ഫൈനല്‍ റൗണ്ടില്‍ റൈഡര്‍മാര്‍ ജബല്‍ അഖ്ദറിന്‍റെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്. അതില്‍തന്നെ ആറു കിലോമീറ്റര്‍ ദൂരം 10 ശതമാനത്തിലേറെ ചരിവുള്ളതാണ്. നേരത്തേ ടൂര്‍ ഓഫ് സമാപനം മത്ര കോര്‍ണിഷിലാണ് നടന്നിരുന്നത്. മിഡിലീസ്റ്റില്‍ […]

You May Like

Breaking News

error: Content is protected !!