കുവൈത്ത്: ഇശല്‍വിരുന്നൊരുക്കി യൂത്ത് ഇന്ത്യ ഈദ് നൈറ്റ്‌

കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച്‌ യൂത്ത് ഇന്ത്യ കുവൈത്ത് മലയാളികള്‍ക്കായി ഇശല്‍ വിരുന്നൊരുക്കി. ഖൈത്താൻ കമ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ച ‘ഈദ് നൈറ്റ്‌ -2023’ല്‍ പ്രശസ്ത ഗായകരായ അക്ബര്‍ ഖാൻ, ജാസിം ജമാല്‍ കുവൈത്തില്‍നിന്നുള്ള അംബിക രാജേഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

കുട്ടികളുടെ വെല്‍ക്കം ഡാൻസ്, ഇളയത് ഇടവ നേതൃത്വം നല്‍കി യൂത്ത് ഫര്‍വാനിയ ടീം അവതരിപ്പിച്ച ഗാനചിത്രീകരണം എന്നിവ മികച്ച ദൃശ്യവിരുന്നായും സദസ്സിന് മുന്നിലെത്തി. പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. മഹ്നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. റമദാനില്‍ നടത്തിയ ഖുര്‍ആൻ പരീക്ഷ വിജയികള്‍ക്കുള്ള സമ്മാനദാനവും യൂത്ത് ഇന്ത്യ പാഠ്യപദ്ധതിയായ ‘മിശ്കാത്ത്’ പരീക്ഷ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. അൻവര്‍ സാദത്ത്, മുഹമ്മദ് സല്‍മാൻ, അബ്ദുല്‍ ബാസിത്ത്, നിയാസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മാംഗോ ഹൈപര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ ഫൈസല്‍ ഇടപ്പള്ളി, സിറ്റി ക്ലിനിക് സി.ഇ.ഒ ആനി വത്സൻ, ബി.ഇ.സി എക്സ്ചേഞ്ച് ഹെഡ് ഓഫ് റീട്ടെയില്‍ സെയില്‍സ് രാംദാസ് നായര്‍, കാലിക്കറ്റ് ലൈവ് റസ്റ്റാറന്റ് മാനേജര്‍ സച്ചിൻ മുരളി, മലബാര്‍ ഗോള്‍ഡ് റീജനല്‍ ഹെഡ് അഫ്സല്‍ ഖാൻ, ഗള്‍ഫ് ലാൻഡ് മാനേജിങ് പാര്‍ട്ണര്‍ അബ്ദുല്‍ റഊഫ്, പ്രിൻസസ് ട്രാവല്‍സ് ഉടമ അനസ്, നെല്ലണ്‍ ഡിവിഷൻ മാനേജര്‍ ഷഫീഖ്, സബ്സ ഹൈപര്‍ തുടങ്ങിയവര്‍ക്ക് യൂത്ത് ഇന്ത്യയുടെ ഉപഹാരം വിതരണം ചെയ്തു. പരിപാടികള്‍ക്ക് യൂത്ത് ഇന്ത്യ കുവൈത്ത് ജനറല്‍ സെക്രട്ടറി സിജില്‍ ഖാൻ, ഹശീബ്, ഉസാമ, ജവാദ്, സലീം, ജാവാദ് അമീര്‍, ബാസില്‍, സിറാജ്, സല്‍മാൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Post

യു.കെ: യുകെയില്‍ ജനിച്ചവരൊന്നും നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കുന്നില്ല - മലയാളികള്‍ നഴ്‌സിങ് കോഴ്‌സ് തിരഞ്ഞെടുത്തോളൂ, വലിയ പ്രതീക്ഷയ്ക്കു വകയുണ്ട്

Thu Jul 13 , 2023
Share on Facebook Tweet it Pin it Email സ്‌കോട്ട്ലന്‍ഡിലെ നഴ്സിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളുടെ എണ്ണം ഇടിഞ്ഞു. നഴ്‌സിങ് പഠിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 2019ല്‍ ലഭിച്ച അപേക്ഷകരില്‍ നിന്ന് 7290 പേര്‍ നഴ്സിംഗ് പഠനത്തിനായി സൈനിംഗ് ചെയ്തിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നഴ്സിംഗിലെ വിവിധ കോഴ്സുകള്‍ക്ക് ഡിമാന്റേറിയതിനെ തുടര്‍ന്ന് 2021ല്‍ അപേക്ഷകരുടെ എണ്ണം ഏറ്റവും വര്‍ധിച്ചിരുന്നു. കോവിഡ് സൃഷ്ടിച്ച ആഗോള ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെഡിസിന്‍ […]

You May Like

Breaking News

error: Content is protected !!