കുവൈത്ത്: ഫോക്കസ് കുവൈത്ത് അംഗത്വവിതരണ കാമ്ബയിന്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ എന്‍ജിനീയറിങ് ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) പ്രവര്‍ത്തന വര്‍ഷത്തെ അംഗത്വവിതരണ കാമ്ബയിന്‍ ആരംഭിച്ചു. പ്രസിഡന്റ് ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം ആശംസിച്ചു.

ട്രഷറര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ് സാജന്‍ ഫിലിപ്, ജോ. സെക്രട്ടറി മനോജ് കലാഭവന്‍, ജോ. ട്രഷറര്‍ സജിമോന്‍ എന്നിവര്‍ സംസാരിച്ചു. സിജു വര്‍ഗീസ്, സച്ചിന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് അംഗത്വം നല്‍കി ജിജി മാത്യൂ, സജി മോന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

കുവൈത്തിന്റെ വിവിധ മേഖലകളില്‍ പതിനാറു യൂനിറ്റുകളുള്ള ഫോക്കസില്‍ അംഗത്വം എടുക്കാന്‍ താല്പര്യമുള്ള എന്‍ജിനീയറിങ് ഡിസൈനിങ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ 99643609, 6999 1853, 65935455 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

Sun May 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ആവശ്യകതയില്‍ യാതൊരു സംശയവുമില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെറ്റ് മൈഗ്രേഷന്‍ എണ്ണം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല വിധത്തിലുള്ള നടപടികളാണ് പരിശോധിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ […]

You May Like

Breaking News

error: Content is protected !!