യു.കെ: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ആറു ശതമാനത്തിലേക്ക്, സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച് ഋഷി സുനക്

ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ആറ് ശതമാനത്തിന് മുകളിലേക്ക് കുതിച്ചതോടെ ഭവന ഉടമകള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രതിരോധിച്ച് പ്രധാനമന്ത്രി. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിച്ചതായി മണിഫാക്സ് വ്യക്തമാക്കി. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീലുകള്‍ 5.67 ശതമാനത്തിലാണ് ലഭ്യമാകുന്നത്. ഇതോടെ 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തിരിച്ചടവില്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഭവനഉടമകള്‍ നേരിടേണ്ടി വരുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കവെ തങ്ങളുടെ എല്ലാ മോര്‍ട്ട്ഗേജ് ഉത്പന്നങ്ങളും പിന്‍വലിക്കുന്നതായി ടിഎസ്ബി പ്രഖ്യാപിച്ചു. മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ വീഴ്ച വരുത്താനും, നെഗറ്റീവ് ഇക്വിറ്റി നേരിടാനുമുള്ള സാധ്യത നിലനില്‍ക്കുമ്പോഴും അധിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് സമയത്ത് ഇടപെട്ടത് പോലൊരു സഹായം പ്രഖ്യാപിച്ചാല്‍ ഇത് ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ദുസ്സഹമാക്കി മാറ്റുമെന്ന് സുനാക് ചൂണ്ടിക്കാണിച്ചു. ‘ആളുകള്‍ക്ക് മോര്‍ട്ട്ഗേജ് നിരക്കില്‍ ആശങ്കയുണ്ടെന്ന് അറിയാം. അതിനാല്‍ പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കാനാണ് മുന്‍ഗണന. ഇതാണ് ചെലവുകളും, പലിശ നിരക്കും താഴ്ത്തി നിര്‍ത്താനുള്ള മികച്ച വഴി’, പ്രധാനമന്ത്രി വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടരുന്നതിനാല്‍ മോര്‍ട്ട്ഗേജ് നിരക്കുകളും ഉയരുകയാണ്.

Next Post

ഒമാന്‍: പുതുതായി ചുമതലയേല്‍ക്കുന്ന അംബാസഡര്‍മാര്‍ അംഗീകാരപത്രങ്ങള്‍ ഒമാന്‍ സുല്‍ത്താന് കൈമാറി

Wed Jun 21 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തങ്ങളുടെ അംഗീകാരപത്രങ്ങള്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. കഴിഞ്ഞദിവസം അല്‍ബറക്ക കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍മാര്‍ തങ്ങളുടെ യോഗ്യത പത്രങ്ങള്‍ സുല്‍ത്താന് സമര്‍പ്പിച്ചത്. നൈജീരിയ, പോളണ്ട്, വത്തിക്കാൻ, വെനീസ്വേല, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരപത്രമാണ് സുല്‍ത്താൻ സ്വീകരിച്ചത്. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ അംബാസഡര്‍മാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ […]

You May Like

Breaking News

error: Content is protected !!