കുവൈത്ത്: പൊതുസ്ഥലത്ത് വെച്ച്‌ ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി : പൊതുസ്ഥലത്ത് വെച്ച്‌ ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വാഹനത്തിന്റെ വലതുവശത്തെ ഡോര്‍ ഇയാള്‍ തകര്‍ക്കുന്നതും ഭാര്യയെ മുറിവേല്‍പ്പിക്കാന്‍ നോക്കുന്നതും കാണാം.

കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് ഭാര്യ രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നാണ് അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഇയാള്‍ എന്തിനാണ് ഭാര്യയെ ഉപദ്രവിച്ചതെന്ന് വ്യക്തമല്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Next Post

ഒമാൻ: മസ്‌കറ്റ് എംബസിയില്‍ ഇന്ത്യന്‍ നൃത്ത-വസ്ത്ര പാരമ്പര്യ പ്രദര്‍ശനം

Fri Sep 16 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഇന്ത്യയുടെ ചടുലമായ നൃത്ത-വസ്ത്രപാരമ്ബര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ‘സൂത്ര’ എന്ന പേരില്‍ ഒരു പ്രത്യേക പരിപാടി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു. ഒമാന്‍ രാജകുടുംബാംഗങ്ങള്‍,നയതന്ത്ര മേഖലയില്‍ നിന്നുമുള്ളവര്‍, വ്യാപാര വ്യവസായ രംഗത്തുനിന്നുമുള്ളവര്‍, സാമൂഹിക സാംസ്‌കാരിക എന്നിവയുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒമാനിലെ പ്രശസ്തരും പ്രമുഖകളുമായ വനിതകളാണ് ‘സൂത്ര’ എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ പ്രഭാഷണ-പ്രദര്‍ശനവും […]

You May Like

Breaking News

error: Content is protected !!