യു.കെ: ഗതാഗതനിയമം ലംഘിച്ചു – ജയിലില്‍ പോകാതിരിക്കാന്‍ ആള്‍മാറാട്ടം – വ്യാജ മരണസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ച യുവതി കയ്യോടെ പിടിയില്‍

ലണ്ടന്‍: മോട്ടോര്‍ വാഹന നിയമം ലംഘിച്ച്‌ വാഹനം ഓടിച്ചതിന് അറസ്റ്റിലായ യുവതി തുടര്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ മരണം സൃഷ്ടിക്കാന്‍ ശ്രമം.

സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസ് കയ്യോടെ പിടികൂടി.

ലണ്ടനിലാണ് സംഭവം. നവംബര്‍ 20ന് വാഹനം നിര്‍ത്താതെ പോയതിന് സോ ബെര്‍ണാഡിനെ അറസ്റ്റ് ചെയ്യുകയും വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. പിന്നീട് സഹോദരിയായി വേഷംമാറി നടന്ന യുവതിയാണ് അന്വേഷണത്തില്‍ പൊലീസ് പിടിയിലായത്. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ താന്‍ ഷാനിസ് ആണെന്നും സഹോദരി സോ ബെര്‍നാഡ് അസുഖം ബാധിച്ച്‌ മരിച്ചതായും അറിയിച്ചു. ഒരുമാസം വ്യാജപേരില്‍ പൊലീസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെട്ട സോ ബെര്‍നാഡ് തന്റെ പേരില്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനും ശ്രമിച്ചു.

ഗതാഗതനിയമം ലംഘിച്ചതിനുള്ള ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. അതിനിടെയാണ് അന്വേഷണത്തില്‍ ഇവരുടെ കള്ളം പുറത്തുവന്നത്. 2019ല്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും ഇവര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് വാഹനം ഓടിക്കുന്നതില്‍ നിന്ന് 12 മാസത്തെ വിലക്കാണ് നേരിട്ടത്.

തുടര്‍ന്ന് വീണ്ടും നിയമലംഘനം നടത്തിയപ്പോള്‍ കടുത്ത ശിക്ഷ ഭയന്ന് ഇവര്‍ വേറെ പേരാണ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം നിര്‍ത്താതെ പോയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. ഈസമയത്ത് സോ ബെര്‍നാഡ് എന്ന് പറയുന്നതിന് പകരം കൈഷ ബെര്‍ണാഡ് എന്ന് പറഞ്ഞാണ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് എട്ടുമാസത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.

Next Post

കുവൈത്ത്: അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു- കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തിരക്ക്

Tue Mar 8 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തിലെ അവധി ദിനങ്ങളോടനുബന്ധിച്ച്‌ രാജ്യത്തിനു പുറത്ത് പ്രത്യേകിച്ച്‌ അറബ്, യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചത് കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. ദേശീയ അവധി ദിനങ്ങള്‍ അവസാനിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തേക്ക് പോയി തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഏറെ പ്രയാസപ്പെടുകയാണ്. നീണ്ട അവധിക്കാലത്തോടനുബന്ധിച്ച്‌ വിമാനത്താവളം […]

You May Like

Breaking News

error: Content is protected !!