കുവൈത്ത്: കുവൈത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍വകലാശാല

വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികുവൈത്ത് സര്‍വകലാശാല. വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ മാനിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലിമെന്റ് സമിതി യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.

ഇതോടെ കാമ്ബസ്സുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്ലാസുകള്‍ വേര്‍തിരിക്കും. നിലവില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ക്കാണ് ഭൂരിപക്ഷം.

കാമ്ബനിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ലിംഗ വേര്‍തിരിവ് നടപ്പിലാക്കണമെന് ആവശ്യപ്പെട്ട് മുഹമ്മദ് ഹൈഫ് അടക്കമുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ലിംഗസമത്വം ശരിയായ രീതിയില്‍ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

Next Post

യു.കെ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഫീസ്‌ ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിക്കും

Sat Sep 16 , 2023
Share on Facebook Tweet it Pin it Email ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച്‌ നിയമനിര്‍മ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വര്‍ധിച്ച്‌ 490 പൗണ്ട് ആയി. 2021 22ലെ കണക്കനുസരിച്ച്‌ 120,000ത്തിലധികം ഇന്ത്യന്‍ […]

You May Like

Breaking News

error: Content is protected !!