യു.കെ: ബ്രിട്ടീഷ് രാജ്ഞിയുടെ 14 കുതിരകളെ വില്‍ക്കാനൊരുങ്ങി ചാള്‍സ് രാജാവ്

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രൗഢിയായ കുതിരകളില്‍ 14 എണ്ണത്തിനെ വില്‍ക്കാന്‍ തീരുമാനിച്ച്‌ ചാള്‍സ് രാജാവ്. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് കുതിരകളോട് പ്രത്യേക ഇഷ്ടമായിരുന്നു. നൂറിലേറെ കുതിരകളാണ് രാജ്ഞിയുടെ ശേഖരത്തിലുള്ളത്. ഇതില്‍ 14 എണ്ണത്തിനെ കയ്യൊഴിയാനാണ് ചാള്‍സിന്റെ തീരുമാനം.

മികച്ച ഓട്ടപന്തയ കുതിരകളാണ് ശേഖരത്തിലുള്ളതെല്ലാം. ലേലം ചെയ്താണ് 14 കുതിരകളെ വില്‍ക്കുക. രാജ്ഞിയുടെ കുതിരകളെന്ന നിലയില്‍ ലേലത്തില്‍ വന്‍തുക ലഭിക്കുമെന്നതും ചാള്‍സിന് നേട്ടമാകും. വിഖ്യാത പന്തയക്കുതിര വിദഗ്‌ദ്ധനായ സര്‍ മൈക്കിള്‍ സ്റ്റൗട്ട് പരിശീലിപ്പിച്ച ജസ്റ്റ് ഫൈന്‍ എന്ന പേരുള്ള കുതിരയാണ് നൂറെണ്ണത്തില്‍ ഏറെ പ്രശസ്തമായത്.

Next Post

ഒമാന്‍: ലോകകപ്പ് ആരാധകര്‍ക്കായി പ്രത്യേക ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനൊരുങ്ങി ഒമാന്‍

Wed Oct 26 , 2022
Share on Facebook Tweet it Pin it Email ഫിഫ ലോകകപ്പ് ഖത്തര്‍ 2022-നോടനുബന്ധിച്ചുള്ള സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഫുട്ബോള്‍ ആരാധകര്‍ക്കായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ തലസ്ഥാനമായ മസ്കറ്റില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗും നിരവധി ആവേശകരമായ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളുന്നതാകും ഫെസ്റ്റ്. സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങളും […]

You May Like

Breaking News

error: Content is protected !!