യു.കെ: നോര്‍ത്താംപ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിന് 33,097 പൗണ്ട് പിഴ ചുമത്തി

യുകെയിലെ നോര്‍ത്താംപ്ടണില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റിന് 33,097 പൗണ്ട് ഫൈന്‍ ചുമത്തി. നോര്‍ത്താംപ്റ്റണിലെ വെല്ലിങ്ബറോ റോഡില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റിനാണ് വൃത്തി ഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചതിന് പിഴ ചുമത്തിയത്. റസ്റ്ററന്റ് നടത്തുന്നവര്‍ പാലിക്കേണ്ടുന്ന പന്ത്രണ്ട് ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയതായി https://www.westnorthants.gov.uk വെബ് സൈറ്റ് വ്യക്തമാക്കുന്നു. ഡബ്ല്യുഎന്‍സി ഇന്‍ ഹൗസ് ലീഗല്‍ ടീം മേധാവി സൂസന്‍ ഡെസ്‌ഫോന്‍ടൈന്‍സാണ് ഭക്ഷണശാലയിലെ പിഴവുകള്‍ കോടതി സമക്ഷം ബോധിപ്പിച്ചത്.
പരിതാപകരമായ രീതിയിലാണ് ഇവിടെ ഹൈജീന്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ളതെന്ന് വെസ്റ്റ് നോര്‍ത്താംപ്ണ്‍ഷയര്‍ കൗണ്‍സില്‍ കണ്ടെത്തി. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ റുട്ടീന്‍ പരിശോധനയിലാണ് ഹൈജീന്‍ വ്യവസ്ഥയിലെ പിഴവുകള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വെല്ലിങ്ബറോ മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടത്.
അതേസമയം, ഈ റസ്റ്ററന്റിനു മേല്‍ കണ്ടെത്തിയ പിഴവുകള്‍ അതീവ ഗുരുതരമല്ല. അടുക്കളയില്‍ വൃത്തി കുറവ്, അടുക്കളയിലെ ഉപകരണങ്ങളുടെ അവസ്ഥ ശോചനീയമാണ്, തയാറാക്കിയ ഭക്ഷണസാധനങ്ങള്‍ മാലിന്യങ്ങളില്‍ നിന്ന് വേണ്ടത്ര സുരക്ഷിതമല്ല, കൈ കഴുകാന്‍ ആവശ്യമായ സാമഗ്രികള്‍ നല്‍കിയിട്ടില്ല – എന്നിങ്ങനെ പന്ത്രണ്ട് പിഴവുകള്‍ കണ്ടെത്തിയെന്ന് ഡബ്ല്യുഎന്‍സി ഇന്‍ ഹൗസ് ലീഗല്‍ ടീം റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Post

ഒമാന്‍: ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, സെന്റ് ഫോര്‍ട്ട് തലശ്ശേരി കിരീടം നിലനിര്‍ത്തി

Sun Dec 10 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ടെലി ബോയ്സ് സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തലശ്ശേരില്‍നിന്നെത്തിയ സെന്റ് ഫോര്‍ട്ട് രണ്ടാമതും കിരീടം ചൂടി. ഫൈനലില്‍ പിലാക്കൂല്‍ സ്മാഷേഴ്‌സിനെ 32 റണ്‍സിന്‌ തോല്‍പിച്ചാണ് സെന്റ് ഫോര്‍ട്ട് കിരീടമുയര്‍ത്തിയത്. കളിയിലെ കേമനായി സെന്റ് ഫോര്‍ട്ടിലെ നിംഷിയെയും മികച്ച ബൗളര്‍ ആയി സ്മാഷേഴ്‌സിലെ ഫിജാസിനെയും ബാറ്ററായി സെന്റ് ഫോര്‍ട്ടിലെ മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഫൈനലില്‍ ഒമാൻ ക്രിക്കറ്റ് താരം അയാൻ […]

You May Like

Breaking News

error: Content is protected !!