കുവൈത്ത്: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കുവൈത്ത് വനിതയ്‍ക്ക് 15 വര്‍ഷം തടവ്

കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ (Murder of Maid) കുവൈറ്റി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Court of Cassation) ശിക്ഷ വിധിച്ചത്.

‌‌അപ്പീല്‍ കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.

ഫിലിപ്പൈന്‍സ് (Philippines)സ്വദേശിയായ വീട്ടുജോലിക്കാരിയുടെ കൊലപാതകം കുവൈറ്റും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍‌ന്ന് കുവൈറ്റിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു.

ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈറ്റി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കി.

വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതി മര്‍ദിച്ചത്. ദുര്‍മന്ത്ര‌വാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!