യു.കെ: മലയാളികളെ ദുഃഖത്തിലാഴ്ത്തി ഒരു മരണവാര്‍ത്തകൂടി, ബിജുമോന്റെ മരണത്തില്‍ ഞെട്ടി മലയാളി സമൂഹം

ലണ്ടന്‍: ബ്രിട്ടനിലെ എക്സിറ്ററില്‍ അറിയപ്പെടുന്ന സംരംഭകനായിരുന്നു ബിജുമോന്‍ വര്‍ഗീസ്. റെസ്റ്റൊറന്റ് തുടങ്ങി ഷെഫായി ജോലി ചെയ്തിരുന്ന ചങ്ങനാശേരി സ്വദേശി ബിജുമോന്‍ വര്‍ഗീസിന്റെ വിയോഗ വാര്‍ത്ത ഞെട്ടലാവുകയാണ് പ്രിയപ്പെട്ടവര്‍ക്ക്. കറിലീഫ് എന്ന സ്ഥാപനം ഒരുകാലത്ത് ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ചങ്ങനാശേരി മാമൂട് സ്വദേശിയായ ബിജുമോന് 53 വയസായിരുന്നു. കറി ലീഫ് എന്ന റെസ്റ്റൊറന്റ് ബിസിനസിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചതോടെ ഏഴു വര്‍ഷത്തിന് ശേഷം സ്ഥാപനം അടക്കേണ്ടിവന്നു.

ഇത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. വാടക വര്‍ധനവ് താങ്ങാനാകാതെയാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്.വലിയ നിലയില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പരാജയം ബിജുമോനെ മാനസികമായി തകര്‍ത്തിയെന്ന് സുഹൃത്തുക്കളും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ഭാര്യയാണ് ബിജുമോന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. മൂന്നു കുട്ടികളാണുള്ളത്. മൂത്ത കുട്ടി എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്, പതിമൂന്നും ആറും വയസ്സുള്ള രണ്ടു ആണ്‍ മക്കള്‍ കൂടിയുണ്ട്. ഭാര്യ സജിനി ബിജു എക്സിറ്റര്‍ ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്.

Next Post

ഒമാന്‍: ലയം 2023 'ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്'ന്റെ പത്താം വാര്‍ഷിക പരിപാടി ഒക്ടോബര്‍ ആറിന്

Sun Sep 24 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി സംഘാടകര്‍. ‘ലയം 2023’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബര്‍ ആറിനാണ് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിക്കുന്നതായി അറിയിച്ചത്. ചലച്ചിത്ര സംവിധായകൻ കെ മധുവാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കല്‍ ലൈവ് കോണ്‍സര്‍ട്ടാണ് പരിപാടിയുടെ […]

You May Like

Breaking News

error: Content is protected !!