ഒമാന്‍: ഒമാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് പ്രവാസി തൊഴിലാളി മരിച്ചു

ഒമാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് പ്രവാസി തൊഴിലാളി മരിച്ചു. ഒരാളെ രക്ഷിച്ചു. ഇബ്രി വിലായത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തിയാണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം അവശിഷ്ടങ്ങളില്‍നിന്ന് പുറത്തെടുത്തത്. രക്ഷിച്ചയാള്‍ക്ക് പ്രാഥമിക പരിചരണം നല്‍കി വിദഗ്ധ ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഉബര്‍ ടാക്‌സി ആപ്പ് ഇനി ഒമാന്‍ ടാക്‌സി എന്നപേരില്‍ അറിയപ്പെടും. പേര് മാറ്റത്തിന് അനുമതി നല്‍കി ഒമാന്‍ ഗതാഗത, വാര്‍ത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍.എല്‍.സിയുടെ അനുമതി നല്‍കിയത്. അനധികൃത ടാക്‌സികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതു ടാക്‌സികള്‍ അടുത്തമാസം ഒന്നിനുമുമ്ബ് അംഗീകൃത ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കഴിഞ്ഞദിവസം അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Next Post

കുവൈത്ത്: കുവൈത്ത് പ്രവാസികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു

Wed Sep 6 , 2023
Share on Facebook Tweet it Pin it Email പ്രവാസികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. പേര്, ജനനത്തീയതി, ദേശീയത തുടങ്ങിയ വ്യക്തിഗത ഡാറ്റയിലെ മാറ്റങ്ങള്‍ വര്‍ക്ക് പെര്‍മിറ്റുകളില്‍ ഭേദഗതി വരുത്തുന്നത് ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്, പകരം, അത്തരം മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന തൊഴിലുടമകള്‍ക്ക് (സ്‌പോണ്‍സര്‍മാര്‍) പ്രത്യേക നടപടിക്രമം കൊണ്ടുവരും. തൊഴില്‍ പെര്‍മിറ്റ് ഇഷ്യു ചെയ്ത തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇപോര്‍ട്ടല്‍ സേവനത്തിലൂടെ തൊഴിലാളിയുടെ നിലവിലുള്ള വിസ റദ്ദാക്കുന്നതിന് […]

You May Like

Breaking News

error: Content is protected !!