കുവൈത്ത്: നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ കണ്ണൂര്‍ സ്വദേശി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിയായ കാട്ടില്‍ പുരയില്‍ ബശീര്‍ (47) ആണ് മരിച്ചത്. 16 വര്‍ഷമായി പ്രവാസിയായിരുന്ന ബശീര്‍, കുവൈത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.

ശനിയാഴ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച്‌ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. ഒരു വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ – നജ്മ. മക്കള്‍ – നഫ്‌സിന, ശഹബാസ്. മരുമകന്‍ – മുനീര്‍.

Next Post

വൈഫൈ സേവനം ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കണം ഈ ഏഴ് കാര്യങ്ങള്‍

Wed Mar 22 , 2023
Share on Facebook Tweet it Pin it Email പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് വഴി നിരവധി ഗുണങ്ങളുണ്ട്. നിങ്ങള്‍ റെയില്‍വെ സ്‌റ്റേഷനിലാണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ 3ജിയിലേക്ക് മാറിയാല്‍ റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ കണക്റ്റ് ചെയ്താല്‍ പ്രശ്നം പരിഹരിക്കാം. എന്നാല്‍ എല്ലാവര്‍ക്കുമായി പബ്ലിക് വൈഫൈ തുറന്നിരിക്കുന്നതിനാല്‍, നിങ്ങളുടെ ഡാറ്റയും ഐഡന്റിറ്റിയും പരിരക്ഷിക്കുന്നതിന് കണക്റ്റ് ചെയ്യുന്നതിന് മുമ്ബ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓട്ടോമാറ്റിക്ക് കണക്ഷന്‍ ഓഫാക്കുക വൈഫൈ […]

You May Like

Breaking News

error: Content is protected !!