ഒമാന്‍: പൊതുഗതാഗത രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഒമാന്‍

പൊതുഗതാഗത രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഒമാന്‍. ഗതാഗത മേഖലയില്‍ വ്യത്യസ്ത പദ്ധതികള്‍ ഗതാഗത, വാര്‍ത്താ വിനിമയ,വിവരണ മന്ത്രാലയം പ്രഖ്യാപിച്ചു.മസ്‌കത്തില്‍ മെട്രോ ലൈന്‍, ജല ടാക്സികള്‍, മസീറയില്‍ പാലം, റെയില്‍ പദ്ധതി തുടങ്ങിയവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ അലി പറഞ്ഞു.

മസ്‌കത്തില്‍ മെട്രോ പദ്ധതിക്കായി നിലവില്‍ പഠനം നടക്കുകയാണ്. പദ്ധതി ഒരുക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. സാധ്യതാ പഠനങ്ങള്‍ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ടിന് പരിശോധിച്ച്‌ പദ്ധതിക്ക് രൂപകല്‍പന നല്‍കുന്നതിനെ കുറിച്ച്‌ ആലോചിക്കും. ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവ പരഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Next Post

ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

Wed Feb 23 , 2022
Share on Facebook Tweet it Pin it Email ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ […]

You May Like

Breaking News

error: Content is protected !!