ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്.

ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനുള്ളത്.
4.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കി.മീറ്റര്‍ വരെ വേഗതിയില്‍ സഞ്ചരിക്കാനാകുമെന്ന് കമ്ബനി അവകാശപ്പെടുന്നു. കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 280 കി.മീറ്റര്‍ ആയിരിക്കും.പൂര്‍ണമായും കാര്‍ബണ്‍ ഫൈബറിലാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ നിക്ഷേപക പങ്കാളിത്തത്തിനും കമ്ബനി അവസരമൊരുക്കിയിട്ടുണ്ട്. ആഗോള വിപണിയിലും തങ്ങളുടെ ഇ-വാഹനങ്ങള്‍ വില്‍ക്കാന്‍ കമ്ബനി ലക്ഷ്യമിടുന്നുണ്ട്.

Next Post

യു.കെ: റഷ്യയ്ക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്തും - യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ

Thu Feb 24 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുക്രൈന്‍ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈന്‍ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഏകാധിപതിയെന്നാണ് ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. യുക്രൈന്‍ അധിനിവേശം വികൃതവും കിരാതവുമായ നീക്കമാണെന്നും അദ്ദേഹം […]

You May Like

Breaking News

error: Content is protected !!