സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് വിട നല്‍കി

സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് വിട നല്‍കി നാട്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകള്‍.

സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ഠീരവ സ്റ്റുഡിയോയില്‍ പിതാവ് രാജ്കുമാര്‍ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ അരികില്‍ തന്നെയാണ് പുനീതിനും കുഴിമാടം ഒരുക്കിയത്.

അമേരിക്കയിലുള്ള മകള്‍ ഇന്നലെ രാത്രിയോടെ ബംഗളുരുവില്‍ എത്തിയിരുന്നു. തുടര്‍ന്ന് വെളുപ്പിന് നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിപ്പിച്ച ശേഷം വിലാപയാത്രയായി മൃതദേഹം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടു പോയി.

രാവിലെ 7.30ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് സംസ്കാരചടങ്ങുകള്‍ അതിരാവിലെ നടത്താന്‍ തീരുമാനിച്ചത്. ആരാധകര്‍ കൂട്ടത്തോടെ എത്തുന്നത് ക്രമസമാധാനപ്രശ്നത്തിന് കാരണമാകുമോ എന്ന് അധികൃതര്‍ക്ക് ഭയമുണ്ടായിരുന്നു.

അടുത്ത കുടുംബാംഗങ്ങള്‍ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രമുഖ താരങ്ങളായ യഷ്, രവിചന്ദ്രന്‍, ദുനിയാ വിജയ് എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അതിരാവിലെ തന്നെ സംസ്കാരചടങ്ങ് നടത്തിയതെങ്കിലും വീഡിയോകളില്‍ വന്‍ ജനക്കൂട്ടം കാണുന്നുണ്ടായിരുന്നു. കണ്ഠീരവ സ്റ്റുഡിയോയുടെ സമീപത്തുള്ള വീടുകളിലെ ടെറസുകളിലും മരച്ചില്ലകളിലുമെല്ലാമായി നിരവധി ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിന് വേണ്ടി നില്‍ക്കുന്നുണ്ടായിരുന്നു.

46മത്തെ വയസ്സിലെ പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.തലേദിവസം വരെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന താരം ഹൃദയാഘാതം കാരണം അന്തരിച്ചതിന്റെ ഞെട്ടലിലാണ് കര്‍ണാടക. തിങ്കളാഴ്ച വരെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടകയില്‍.

Next Post

താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ കൊക്കയിലേക്കു വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Sun Oct 31 , 2021
Share on Facebook Tweet it Pin it Email കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മാനന്തവാടി കോടതിയില്‍ ജോലി കഴിഞ്ഞു ചെമ്ബുകടവിലേക്കു വരികയായിരുന്നു യുവതി. ഒന്നാം വളവിനു താഴെ സ്കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഇരുട്ടായതിനാല്‍ അപകടം ആരും അറിഞ്ഞില്ല. റബര്‍ തോട്ടത്തിലെ കൊക്കയില്‍ നിന്നു കല്ലുകള്‍ പെറുക്കി റോഡിലേക്ക് […]

You May Like

Breaking News

error: Content is protected !!