കുവൈത്ത്: ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി

ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. അമീരി ഉത്തരവ് വന്നതോടെ ഈ ആഴ്ചതന്നെ മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നുമാണ് സൂചനകള്‍.

പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. എംപിമാരുമായുള്ള അഭിപ്രായ ഭിന്നതകളും മന്ത്രിമാര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുമുള്ള നീക്കത്തിനിടെ ഈ വര്‍ഷം ഫെബ്രുവരി 23നാണ് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചത്. രാജി സമര്‍പ്പിച്ചതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കുകയും സഭാ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.

ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ 2022 ഒക്ടോബര്‍ 17 നാണ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ നിലവിലുള്ള മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയില്‍ 11 പുതുമുഖങ്ങളും രണ്ടു വനിതകളും ഉള്‍പ്പെട്ടിരുന്നു. ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ടു എം.പിമാരും മന്ത്രിസഭയിലെത്തി. 15 അംഗ മന്ത്രിസഭയില്‍ മുന്‍ സര്‍ക്കാറിലെ മൂന്ന് പേരും അംഗങ്ങളായിരുന്നു.

Next Post

യു.കെ: ചികിത്സയ്ക്ക് എത്തിയ 14 വയസ്സുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണം നടത്തിയ ഇന്ത്യന്‍ ഡോക്ടര്‍ ഒടുവില്‍ കുടുങ്ങി

Sun Mar 5 , 2023
Share on Facebook Tweet it Pin it Email 10 വയസ് മാത്രം ഉ ള്ളപ്പോഴാണ് ഡോ. രവീഷ് റോയ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വരുതിയിലാക്കാന്‍ ശ്രമം ആരംഭിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇര സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് 40-കാരനായ ഡോക്ടര്‍ കുടുങ്ങിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ഡോ. രവീഷ് റോയ് വിദ്യാര്‍ത്ഥിനിയുമായി അടുക്കാന്‍ ശ്രമം തുടങ്ങിയത്. 2005-ല്‍ ലൈംഗിക ബന്ധം ആരംഭിക്കുമ്പോള്‍ റോയിക്ക് 23 വയസ്സും, പെണ്‍കുട്ടിക്ക് 14 വയസ്സും […]

You May Like

Breaking News

error: Content is protected !!